Publish Date: Mon, 03 Sep 2018 (09:59 IST)
Updated Date: Mon, 03 Sep 2018 (10:04 IST)
നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിനിടയിൽ ആരാധകർക്കൊരു സർപ്രൈസ് പ്ലാൻ ചെയ്യുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ ഏഴിന് ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകള്‍. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ കാത്ത് വെച്ചിരിക്കുന്നത് വമ്പന്‍ അനൗണ്‍സ്‌മെന്റുകളാണ്.
സെപ്റ്റംബറില്‍ മമ്മൂട്ടി 67ആമത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ്. ആ ദിവസം ആരാധകര്‍ക്കായി കിടിലൻ സര്‍പ്രൈസ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. നാല് സാധ്യതകള്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍.
മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സിബിഐ സീരീസിലെ അഞ്ചാം ചിത്രം. ഗ്രേറ്റ്ഫാദര്‍ സംവിധായകന്‍ ഹനീഫ് അദേനിയുടെ വിദേശരാജ്യം കേന്ദ്രീകരിച്ച് കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം. തനിയൊരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി. ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഇതിൽ ഏതെങ്കിലും ഒന്ന് ഉറപ്പായിട്ടും ഉണ്ടാകും.