Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ പ്രമോഷനിടെ നടിമാരെ കയറിപ്പിടിച്ചു; ദേഹത്ത് പിടിച്ച ആളുടെ മുഖത്തടിച്ച് നടി (വീഡിയോ)

സിനിമ പ്രമോഷന്‍ പരിപാടികള്‍ കഴിഞ്ഞ് നടിമാര്‍ തിരിച്ചിറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തില്‍ നിന്ന് പലരും ശരീരത്തില്‍ കയറിപ്പിടിച്ചു

Sexual abuse against actress at Kozhikode
, ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (08:24 IST)
സിനിമ പ്രമോഷനിടെ യുവനടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡെ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയതാണ് താരങ്ങള്‍. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. 
 


സിനിമ പ്രമോഷന്‍ പരിപാടികള്‍ കഴിഞ്ഞ് നടിമാര്‍ തിരിച്ചിറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തില്‍ നിന്ന് പലരും ശരീരത്തില്‍ കയറിപ്പിടിച്ചു. ഒരു നടി സംഭവ സ്ഥലത്ത് തന്നെ പ്രതികരിച്ചു. തന്റെ ദേഹത്ത് പിടിച്ച ആളെ നടി തല്ലുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു നടി തനിക്കുണ്ടായ ദുരനുഭവം ഫെയ്‌സ്ബുക്കില്‍ തുറന്നുപറഞ്ഞു. സംഭവം ഉണ്ടായപ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നെന്നും നടിയുടെ കുറിപ്പില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായി നടി അമല പോൾ, മാലിദ്വീപിലെ വെക്കേഷൻ ചിത്രങ്ങൾ വൈറൽ