Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച നടനുള്ള അവാർഡ് രൺവീറിന് നൽകി; കലി തുള്ളി ഷാഹിദ് കപൂര്‍ ചെയ്തത്!

സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ് ദാന പരിപാടിക്ക് ഇടയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്.

Ranveer Singh

തുമ്പി ഏബ്രഹാം

, വ്യാഴം, 12 ഡിസം‌ബര്‍ 2019 (18:45 IST)
മികച്ച നടനുള്ള അവാര്‍ഡ് തനിക്ക് നല്‍കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ പരിപാടിയില്‍ നിന്നും ഇറങ്ങി പോയതായി വിവരം. സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ് ദാന പരിപാടിക്ക് ഇടയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചാണ് ഷാഹിദ് അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുത്തത്. മാത്രമല്ല ഷോയില്‍ ഒരു ഡാന്‍സ് പരിപാടി അവതരിപ്പിക്കാനും താരം പരിശീലിച്ചിരുന്നു. എന്നാല്‍ മികച്ച നടനുള്ള പുരസ്‌കാരം രണ്‍വീര്‍ സിംഗിന് ആയിരുന്നു. ഇതറിഞ്ഞതോടെ ഷാഹിദ് കപൂര്‍ പരിപാടിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.
 
പിങ്ക് വില്ലയാണ് ഇത് സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഗല്ലി ബോയി എന്ന ചിത്രത്തിലെ അഭിനയത്തിലാണ് രണ്‍വീറിന് അവാര്‍ഡ് ലഭിച്ചത്. കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് താരം പ്രതീക്ഷിച്ചിരുന്നു. ഇത് പ്രതീക്ഷിച്ചാണ് താരം ഷോയില്‍ ഡാന്‍സ് കളിക്കാനുള്ള തയാറെടുപ്പുകളും നടത്തിയത്. എന്നാല്‍ അവാര്‍ഡ് കിട്ടാതിരുന്നതോടെ പെര്‍ഫോര്‍മന്‍സ് വേണ്ടെന്നുവെച്ച് താരം പോവുകയായിരുന്നു എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത്. അവാര്‍ഡ് ഷോയുടെ അധികൃതരുടെ അണ്‍പ്രൊഫഷണല്‍ പെരുമാറ്റത്തില്‍ ഷാഹിദ് അസ്വസ്ഥനാവുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ വരട്ടെ, എന്നിട്ട് ചർച്ചയാവാം, ഷെയിൻ വിഷയത്തിൽ ഫെഫ്ക !