Webdunia - Bharat's app for daily news and videos

Install App

കൈരളി ടിവിയോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 നവം‌ബര്‍ 2024 (12:50 IST)
കൈരളി ടിവിയോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. കൈരളി ടിവിയില്‍ വല്യേയേട്ടന്‍ സിനിമ 1900 തവണ സംപ്രേഷണം ചെയ്തുവെന്ന് ഷാജി കൈലാസ് അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെ കൈരളി ടിവി രംഗത്ത് വന്നിരുന്നു. കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ വെങ്കിട്ടരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൈരളി ഈ സിനിമ 1880 തവണ കാണിച്ചുവെന്ന നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടുവെന്നും ഈ അവകാശം വസ്തുതാപരമല്ലെന്നും വിശേഷദിവസങ്ങളില്‍ മാത്രമാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ഷാജി കൈലാസ് ഫേസ്ബുക്കിലൂടെ കൈരളി ടിവിയോട് ക്ഷമ ചോദിക്കുകയായിരുന്നു.
 
ഒരിക്കലും ചാനലിനെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചാനലാണ് കൈരളി ചാനലെന്നും വര്‍ഷങ്ങളായി അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ആള്‍ കൂടിയാണ് താനെന്നും ഷാജി കൈലാസ് പറഞ്ഞു. വല്യേയേട്ടന്‍ കൈരളിയില്‍ നിരവധിതവണ പ്രദര്‍ശിപ്പിച്ചതില്‍ ഒരു സംവിധായകനെന്ന നിലയില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments