Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാപ്പൻ സ്റ്റൈലിൽ മുണ്ട് മടക്കി കുത്തി പെൺകുട്ടിക‌ളും! തിയേറ്റർ പൂരപ്പറമ്പാക്കി പാപ്പന്റെ പിള്ളേര്!

വൈറലായി പാപ്പന്റെ സ്പെഷ്യൽ മുണ്ട്!

പാപ്പൻ സ്റ്റൈലിൽ മുണ്ട് മടക്കി കുത്തി പെൺകുട്ടിക‌ളും! തിയേറ്റർ പൂരപ്പറമ്പാക്കി പാപ്പന്റെ പിള്ളേര്!
, ശനി, 23 ഡിസം‌ബര്‍ 2017 (16:16 IST)
ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ആദ്യഭാഗം പരാജയമായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിനു കിടി‌ലൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. വൻ സ്വീകരണമാണ് തിയേറ്ററുകളിൽ ആടിനു ലഭിക്കുന്നത്. 
 
ഷാജി പാപ്പനേപോലെ തന്നെ ട്രെൻ‌ഡ് ആയി മാറിയിരിക്കുകയാണ് പാപ്പൻ മുണ്ടും. ചിത്രത്തിന്റെ റിലീസിനു മുൻപ് തന്നെ പാപ്പൻ സ്റ്റൈൽ മുണ്ടും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുകയാണ് പാപ്പൻ മുണ്ട്.
 
ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും പാപ്പൻ മുണ്ട് വാങ്ങിക്കഴിഞ്ഞു. ഷാജി പാപ്പന്റെ മുണ്ടുടുത്ത പെൺകുട്ടികളും സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു. നിരവധി പെൺകുട്ടികളാണ് പാപ്പൻ മുണ്ട് ഉടുത്ത് തിയേറ്ററുകളിൽ പാപ്പനെ കാണാൻ എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയപ്പെട്ട 'ആട്' ആരാധകരുടെ ശ്രദ്ധയ്ക്ക്...