മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബി ഗ്രേഡ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് കിന്നാരത്തുമ്പികള്‍ ഉണ്ടാകും. രണ്ടായിരത്തിലാണ് കിന്നാരത്തുമ്പികള്‍ റിലീസ് ചെയ്തത്. ഷക്കീലയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മധ്യവയസ്‌കയായ ഷക്കീലയുടെ കഥാപാത്രം ഒരു കൗമാരക്കാരനുമായി പുലര്‍ത്തുന്ന ലൈംഗികബന്ധത്തിന്റെ കഥയാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്ക് പോലും സാധിക്കാത്തതാണ് ആ വര്‍ഷം ഷക്കീല സാധ്യമാക്കിയത്. പല സൂപ്പര്‍താര ചിത്രങ്ങളും തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ വമ്പന്‍ ഹിറ്റായി. ഏകദേശം 12 ലക്ഷം രൂപ മാത്രം ചെലവഴിച്ചാണ് നിര്‍മാതാവ് എ.സലിം കിന്നാരത്തുമ്പികള്‍ ഒരുക്കിയത്. എന്നാല്‍, സിനിമയുടെ ബോക്സ്ഓഫീസ് കളക്ഷന്‍ നാല് കോടിയായിരുന്നു !
സിനിമ ഇറങ്ങിയ ആദ്യ ദിവസം തൊട്ട് തന്നെ വലിയ രീതിയില്‍ തിയറ്ററുകളില്‍ തിരക്ക് അനുഭവപ്പെട്ടു. കിന്നാരത്തുമ്പികളുടെ പ്രദര്‍ശനം കൂടുതല്‍ തിയറ്ററുകളിലേക്ക് നീട്ടേണ്ട സാഹചര്യവുമുണ്ടായി. ആര്‍.ജെ.പ്രസാദ് ആണ് കിന്നാരത്തുമ്പികള്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. പ്രമുഖ നടന്‍ സലിം കുമാറും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എസ്.പി.വെങ്കിടേഷ് ആയിരുന്നു സംഗീതം.