Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഷക്കീലയ്ക്ക് മണിയന്‍പിള്ള രാജുവിനോട് പ്രണയം'; അന്ന് താരം പ്രതികരിച്ചത് ഇങ്ങനെ

'ഷക്കീലയ്ക്ക് മണിയന്‍പിള്ള രാജുവിനോട് പ്രണയം'; അന്ന് താരം പ്രതികരിച്ചത് ഇങ്ങനെ
, ബുധന്‍, 20 ഏപ്രില്‍ 2022 (13:33 IST)
നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിനോട് നടി ഷക്കീലയ്ക്ക് പ്രണയമാണെന്ന തരത്തില്‍ ഒരു സമയത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് അതിനെതിരെ ആദ്യം പ്രതികരിച്ചത് ഷക്കീല തന്നെയാണ്. തനിക്ക് പ്രണയം തോന്നിയിരുന്നു എന്ന വാര്‍ത്തകള്‍ വ്യാജമെന്ന് നടി ഷക്കീല. ഒരു ടിവി ഷോയിലാണ് മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഛോട്ടാ മുംബൈ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് ഷക്കീല പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പ്രണയം തോന്നിയ ഷക്കീല മണിയന്‍ പിള്ള രാജുവിന് പ്രണയ ലേഖനം അയച്ചുവെന്നും ഷക്കീല പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് നടി ഷക്കീല തന്നെ രംഗത്തെത്തുകയായിരുന്നു. 'എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും'- ഷക്കീല പറയുന്നു
 
ഷക്കീലയുടെ പ്രണയത്തെ കുറിച്ച് തനിക്കറിയത്തില്ലെന്ന് മണിയന്‍പിള്ള രാജുവും അന്ന് പ്രതികരിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ലെന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം.
 
2007ല്‍ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാന്‍ ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്‍കിയിരുന്നെന്നും. ഈ സംഭവത്തെ തുടര്‍ന്ന് മണിയന്‍ പിള്ള രാജുവിനോട് ഇഷ്ടം തോന്നി തുടങ്ങിയിരുന്നതായും അദ്ദേഹത്തിന് പ്രണയ ലേഖനം എഴുതിയിരുന്നെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേ ഐശ്വര്യ ലക്ഷ്മി എന്നെ ഇങ്ങനെ നോക്കരുത്..., ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് നടന്‍ വിഷ്ണു വിശാല്‍