Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷക്കീല പടത്തിലേക്ക് തന്നെ വിളിച്ചത് അവാര്‍ഡ് പടം ആണെന്ന് പറഞ്ഞ്; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി സലിം കുമാര്‍

ഷക്കീല പടത്തിലേക്ക് തന്നെ വിളിച്ചത് അവാര്‍ഡ് പടം ആണെന്ന് പറഞ്ഞ്; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി സലിം കുമാര്‍
, ചൊവ്വ, 19 ഏപ്രില്‍ 2022 (20:55 IST)
മലയാളത്തില്‍ വലിയൊരു തിയറ്റര്‍ വിജയമായ സിനിമയാണ് കിന്നാരത്തുമ്പികള്‍. മലയാളത്തിലെ എക്കാലത്തേയും പണംവാരി ബി ഗ്രേഡ് ചിത്രങ്ങളുടെ പട്ടികയില്‍ കിന്നാരത്തുമ്പികള്‍ ഉണ്ടാകും. സലിം കുമാറും കിന്നാരത്തുമ്പികളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബി ഗ്രേഡ് മൂവി എന്ന് പറഞ്ഞല്ല തന്നെ അതിലേക്ക് അഭിനയിക്കാന്‍ വിളിച്ചതെന്ന് സലിം കുമാര്‍ പറയുന്നു.
 
അന്ന് ഷക്കീലയെയൊന്നും ആര്‍ക്കും അറിയില്ല. സുഹൃത്ത് റോഷന്‍ ആണ് എന്നെ കിന്നാരത്തുമ്പികളിലേക്ക് വിളിച്ചത്. വിനോദ് റോഷന്‍ എന്ന ഇരട്ട സംവിധായകരുണ്ട്. അവരില്‍ ഒരാളാണ് റോഷന്‍. മൂന്നാറ് ഭാഗത്താണ് ഷൂട്ടിങ് എന്നു പറഞ്ഞു. ഒരു അവാര്‍ഡ് പടമെന്ന് പറഞ്ഞാണ് എന്നെ അതിലേക്ക് വിളിക്കുന്നത്. എന്റെ ഭാഗം ചെയ്തപ്പോ അതില്‍ പ്രശ്നങ്ങളൊന്നും ഇല്ല. പടത്തിലും അങ്ങനെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സലിം കുമാര്‍ പറയുന്നു.
 
സിനിമ വിതരണത്തിനു എടുക്കാന്‍ അന്ന് ആരും വന്നില്ല. പിന്നീട് മസാല രംഗങ്ങള്‍ കയറ്റിയാലോ എന്ന് നിര്‍മാതാവ് ചോദിക്കുകയാണ്. വേറെ വഴിയൊന്നും ഇല്ല. എന്താണെങ്കില്‍ ചെയ്തോ, എന്റെ പടം പോസ്റ്ററില്‍ വയ്ക്കരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെട്ടു. അങ്ങനെ സംവിധായകന്‍ പോലും അറിയാതെ പ്രൊഡ്യൂസര്‍ രണ്ടാമത് ഷൂട്ട് ചെയ്തതാണ് മസാല രംഗങ്ങള്‍. തുടക്കത്തില്‍ നല്ല ഉദ്ദേശത്തോടെ ചെയ്ത സിനിമ മാത്രമായിരുന്നു കിന്നാരത്തുമ്പികളെന്നും സലിം കുമാര്‍ പറഞ്ഞു.
 
ഷക്കീലയുമായി എനിക്ക് സീന്‍ ഉണ്ടായിരുന്നില്ല. പിന്നീട് ചിന്തിക്കുമ്പോള്‍ അതൊരു നഷ്ടമായി തോന്നുന്നുണ്ട്. പോസ്റ്ററില്‍ തന്റെ തല വയ്ക്കരുതെന്ന് പറഞ്ഞപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അത് അനുസരിച്ചെന്നും സലിം കുമാര്‍ പറഞ്ഞു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛനുള്ള മറുപടിയോ? യുവാൻ ശങ്കർ രാജയുടെ പോസ്റ്റ് ചർച്ചയാക്കി ആരാധകർ