Webdunia - Bharat's app for daily news and videos

Install App

‘സീറോ’യില്‍ കുള്ളനായി ഷാരൂഖ്; ഞെട്ടിത്തരിച്ച് ആരാധകര്‍

‘സീറോ’യില്‍ ഇത്തിരി കുള്ളനായി ഷാരൂഖ്; ഞെട്ടിത്തരിച്ച് ആരാധകര്‍

Webdunia
ചൊവ്വ, 2 ജനുവരി 2018 (13:44 IST)
ബോളിവുഡിലെ കിങ്ഖാന്‍ ഷാരൂഖാനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി തീര്‍ത്തും വ്യത്യസ്തമായ വേഷത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പ്രശസ്ത സംവിധാനയകന്‍ ആനന്ദ് എല്‍ റായിയുടെ പുതിയ ചിത്രമായ സീറോയില്‍ മൂന്നടിയുള്ള ഇത്തിരി കുള്ളനായെത്തിയ ഷാരൂഖിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 
 
സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിലാണ് ശശി കപൂര്‍ നായകനായ ‘ജബ് ജബ് ഫൂല്‍ ഖിലെ’ എന്ന ചിത്രത്തിലെ ‘ഹം കോ തും പെ പ്യാര്‍ ആയാ’ എന്ന ഗാനത്തിന് കിടിലന്‍ നൃത്തച്ചുവടുകളുമായി കുഞ്ഞന്‍ കിംഗ് ഖാന്‍ എത്തുന്നത്. 
 
ഷാരുഖാന്‍ തന്റെ ട്വിറ്ററിലൂടെയാണ്  ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടത്.  ‘എന്റെ ജീവിതമാകുന്ന മേളയുടെ ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നവരേ, കളി പൂര്‍ണ്ണമാവുക തന്നെ വേണമല്ലോ’ എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments