Webdunia - Bharat's app for daily news and videos

Install App

'അയാള്‍ എന്റെ അടുത്ത് വന്നിരുന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു, രാത്രി ആകുന്നതുവരെ അത് തന്നെ'; ദുരനുഭവം തുറന്നുപറഞ്ഞ് ഷീല

തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്നിരുന്നെന്ന് ഷീല ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (09:10 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല. പ്രേംനസീര്‍, സത്യന്‍, മധു തുടങ്ങി അക്കാലത്തെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഷീല അഭിനയിച്ചിട്ടുണ്ട്. താന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഷീല. പഴയൊരു അഭിമുഖത്തിലാണ് താരം ഇത് തുറന്നുപറഞ്ഞത്. 
 
തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്നിരുന്നെന്ന് ഷീല ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്കയില്‍ നിന്ന് വന്ന ആള്‍ തന്നെവച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയായിരുന്നെന്ന് ഷീല വെളിപ്പെടുത്തി. 
 
' സിനിമയുടെ നിര്‍മാതാവും സംവിധായകനും താനാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഷൂട്ടിങ്. അടുത്ത ദിവസം ഫസ്റ്റ് നൈറ്റ് സീനാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് പറഞ്ഞു. ഞാന്‍ അത് സമ്മതിച്ചു. ആദ്യരാത്രി രംഗം ചിത്രീകരിക്കാന്‍ മെത്തയൊക്കെ പൂക്കളാല്‍ നന്നായി അലങ്കരിച്ചിരുന്നു. അയാള്‍ വന്ന് എന്റെ അടുത്തിരുന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും മുഖത്ത് തടവുകയുമൊക്കെ ചെയ്തു,' ഷീല പറഞ്ഞു. 
 
' രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ഇതു തന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയില്ല. ഓരോ ടേക്കിനു ശേഷവും അയാള്‍ തിരികെ വന്ന് കട്ടിലില്‍ കിടക്കും. എന്നോട് വന്ന് ഒപ്പം കിടക്കാന്‍ പറയും. എന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമൊക്കെ ചെയ്യും. പിറ്റേന്നാണ് ഞാനടക്കം യൂണിറ്റിലെ എല്ലാവര്‍ക്കും ഇതിന്റെ ഗുട്ടന്‍സ് മനസ്സിലായത്. പിറ്റേന്ന് ഷൂട്ടിങ്ങിനു വന്നപ്പോള്‍ സംവിധായകനെ കാണാനില്ല. ഒരു പാട്ട് സംവിധാനം ചെയ്ത് എന്നെയും കെട്ടിപ്പിടിച്ച് അയാള്‍ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങി.' ഷീല പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ

തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി.വിജയന്‍

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

അടുത്ത ലേഖനം
Show comments