നൃത്തവും അഭിനയവും നടി ശോഭനയ്ക്ക് മക്കളെപ്പോലെ പ്രിയപ്പെട്ടതാണ്. നൃത്ത വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്. വളരെ വേഗത്തില്‍ വീഡിയോകള്‍ ശ്രദ്ധ നേടാറുമുണ്ട്.നടനഭാവങ്ങളിലുള്ള ശോഭനയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മുദ്രകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് പുതിയ നൃത്ത വീഡിയോ. ക്ലാസിക്കല്‍ ശൈലിയില്‍ നടിയുടെ മുഖത്ത് വിടരുന്ന ഭാവങ്ങള്‍ ഓരോന്നും കൗതുകത്തോടെ നോക്കി കാണുകയാണ് ഓരോരുത്തരും. മകള്‍ നാരായണിയാണ് അമ്മയുടെ നൃത്തം ക്യാമറയില്‍ പകര്‍ത്തിയത്.
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയലോകത്തേക്ക് തിരിച്ചെത്തിയത്.