Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനം: ധനശ്രീക്ക് നഷ്ടപരിഹാരമായി ചഹല്‍ നല്‍കേണ്ടത് 60 കോടിയോ?

ധനശ്രീക്ക് ജീവനാംശമായി 60 കോടി രൂപ ചഹല്‍ നല്‍കണമെന്നാണ് ഗോസിപ്പ്

രേണുക വേണു
ബുധന്‍, 19 ഫെബ്രുവരി 2025 (17:42 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും നിയമപരമായി പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ചഹല്‍ ധനശ്രീക്ക് നഷ്ടപരിഹാരമായി 60 കോടി നല്‍കുമെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ വിവാഹമോചന നഷ്ടപരിഹാര തുകയില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. 
 
ധനശ്രീക്ക് ജീവനാംശമായി 60 കോടി രൂപ ചഹല്‍ നല്‍കണമെന്നാണ് ഗോസിപ്പ്. ചഹലോ ധനശ്രീയോ ഇരുവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതേസമയം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചന നടപടികള്‍ ആരംഭിച്ചതായി വിവരമുണ്ട്. ധനശ്രീക്ക് ജീവനാംശം നല്‍കി നിയമപരമായി ബന്ധം വേര്‍പ്പെടുത്താന്‍ ചഹല്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
 
ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഡിവോഴ്‌സ് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്. ധനശ്രീയുടെ ചിത്രങ്ങള്‍ ചഹല്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 2020 ലാണ് ഇരുവരും വിവാഹിതരായത്. ഡാന്‍സ് കൊറിയോഗ്രഫറാണ് ധനശ്രീ. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നൃത്തം പഠിക്കാനായി ധനശ്രീയുടെ ഡാന്‍സ് സ്‌കൂളില്‍ എത്തിയതാണ് ചഹല്‍. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. 
 
ഇന്ത്യക്കായി 80 ട്വന്റി 20 മത്സരങ്ങള്‍ ചഹല്‍ കളിച്ചിട്ടുണ്ട്. 96 വിക്കറ്റുകളാണ് താരം ഇതുവരെ രാജ്യാന്തര ടി20 കരിയറില്‍ സ്വന്തമാക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത് കടുത്ത അവഗണന; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നീരസം വ്യക്തമാക്കി തരൂര്‍

മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം; മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടായി

ചൂരല്‍മലയില്‍ പുതിയ പാലം നിര്‍മിക്കാന്‍ 35 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

Cabinet Meeting Decisions, 19-02-2025: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഉറക്കം കെടുത്തിയതിന് അയല്‍വാസിയുടെ പൂവന്‍ കോഴിക്കെതിരെ പരാതി നല്‍കി! കേസില്‍ അനുകൂല വിധി

അടുത്ത ലേഖനം
Show comments