ശ്രീലക്ഷ്മി എന്ന പേര് മാറ്റിയാണ് നടി ആരാധ്യ ദേവി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ശ്രീലക്ഷ്മിക്ക് ആരാധ്യ എന്ന പേര് നൽകിയത്. ശ്രീലക്ഷ്മി എന്ന പേര് മാറ്റാനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോൾ. കൊച്ചിയിൽ നടന്ന സാരി സിനിമയുടെ പ്രമോഷനിടെയാണ് ആരാധ്യ സംസാരിച്ചത്.
ശ്രീലക്ഷ്മി എന്നുള്ള പേര് എനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു. ഞാൻ അതൊരു കുറ്റമായി പറയുന്നതല്ല. സ്‌കൂളിൽ നമ്മുടെ ക്ലാസിൽ തന്നെ അഞ്ചോ ആറോ ശ്രീലക്ഷ്മി ഉണ്ടായിരിക്കും. എനിക്ക് എപ്പോഴും വ്യത്യസ്തമാർന്ന പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനും അമ്മയോടും ഇതുമായി ബന്ധപ്പെട്ട് പരാതി പറയാറുമുണ്ടായിരുന്നു.
ഇങ്ങനെയൊരു അവസരം വന്നപ്പോൾ എന്തുകൊണ്ട് പേര് മാറ്റിക്കൂടാ എന്ന ചിന്ത വന്നു. ശ്രീലക്ഷ്മി പരമ്പരാഗത പേര് ആണ്. അങ്ങനെ മാതാപിതാക്കളും രാം ഗോപാൽ വർമ സാറും കുറച്ച് പേരുകൾ നിർദേശിച്ചു. അതിൽ നിന്നും ഞാൻ തിരഞ്ഞെടുത്തതാണ് ആരാധ്യ എന്നാണ് ആരാധ്യ പറയുന്നത്.
അതേസമയം, സാരി സിനിമ ഫെബ്രുവരി 28ന് ആണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ എത്തുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആർജിവി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ അത് ബാധിക്കില്ലെന്നും ആരാധ്യ പറയുന്നുണ്ട്. ചിത്രത്തിൽ ഗ്ളാമർ ആയിട്ടല്ല ചിയ സീനുകൾ ചെയ്തിട്ടുണ്ടെന്നും അതിൽ പശ്ചാത്താപമില്ലെന്നും ആരാധ്യ പറയുന്നു.