മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ ജീവിതം തുടങ്ങിയത്. എമ്പുരാനാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അവർ പങ്കുവെക്കാറുണ്ട്. മണിക്കൂറുകൾക്ക് മുൻപ് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോഴത്തെ ചർച്ച.
സഹോദരന്റെ മകൾ അവളുടെ ക്ലിപ്പ് വെച്ച് ഹെയർ സ്റ്റൈൽ ചെയ്തപ്പോൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. മുടിയിൽ ഇടയ്ക്കിടയ്ക്ക് പരീക്ഷണങ്ങൾ നടത്താറുണ്ട് താരം. മധു വാര്യരുടെ മകളായ ആവണിയുടെ കരവിരുതാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം. അമ്മയ്ക്കും മധുവിനും കുടുംബത്തിനുമൊപ്പമുള്ള സന്തോഷനിമിഷങ്ങളും മഞ്ജു സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്.
ലോക് ഡൗൺ കാലത്ത് ഞങ്ങളെല്ലാവരും ഒന്നിച്ചായിരുന്നുവെന്ന് മഞ്ജു പറഞ്ഞിരുന്നു. കാലങ്ങൾക്ക് ശേഷമായിരുന്നു അമ്മയ്ക്ക് ഞങ്ങളെ രണ്ടുപേരെയും അടുത്ത് കിട്ടിയത്. മധുവിന്റെ ഭാര്യയും ആവണിയുമെല്ലാം ആ നിമിഷങ്ങൾ ആഘോഷമാക്കിയിരുന്നു. ആവണിക്കൊപ്പം മത്സരിച്ച് സൈക്കിൾ ചവിട്ടുന്ന വീഡിയോയും ഇടയ്ക്ക് പോസ്റ്റ് ചെയ്തിരുന്നു.