കലാപങ്ങളിൽ ഇരയായവരെ സാന്ത്വനിപ്പിച്ച്, കണ്ണീരോഴുക്കി മോദി; ‘ഈശ്വർ അള്ളാ’ ഗാനം പുറത്ത്

തിങ്കള്‍, 20 മെയ് 2019 (14:15 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ‘പി എം നരേന്ദ്രമോദി’യുടെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. വിവേക് ഒബ്റോയ് നായകനായെത്തുന്ന ചിത്രത്തിലെ ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. 
 
ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദക് സംഗീതം നല്‍കിയിരിക്കുന്നു. സുവര്‍ണ തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കലാപങ്ങളില്‍ ഇരകളായവരെ സാന്ത്വനിപ്പിക്കുകയും, കണ്ണീരൊഴുക്കുകയും ചെയ്യുന്ന മോദിയെ ഗാനരംഗത്ത് കാണാം.
 
ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നൽകുന്ന മോദിയുടെ ഈ ഗാനം ബിജെപി പ്രവർത്തകർ ആഘോഷപൂർവ്വമാണ് ഏറ്റെടുത്തിരിക്കുന്നത്. ഒമങ്ങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 
 
ചിത്രത്തിന്റെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചിരുന്നു. ചിത്രം മെയ് 24-ന് റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മര്യാദകേടും അപമാനവും, ഹിന്ദി കാഞ്ചനയെ കൈവിട്ട് ലോറന്‍സ്