കാതിന് കുളിർമയേകുന്ന ഗാനങ്ങളുമായി ഗായിക സുജാത മോഹന്‍ ജനഹൃദയങ്ങളിൽ ഇടം പിടിച്ചിട്ട വർഷങ്ങളായി. മലയാളികളുടെ പ്രിയഗായികയ്ക്ക് ഇന്നലെ ആയിരുന്നു പിറന്നാൾ. സുജാതയ്ക്ക് 62 വയസ്സായി എന്ന് ആരാധകർക്ക് വിശ്വസിക്കാൻ പാട്. കണ്ടാൽ പറയില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ശുദ്ധമായ സംഗീതമാണ് സുജാതയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
12 ആം വയസ്സ് മുതല്‍ ആണ് സിനിമ പിന്നണി ഗാന ലോകത്തേക്ക് സുജാത കടന്നുവന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി പാട്ടിയ പാട്ടുകള്‍ക്ക് എണ്ണമില്ല. രണ്ടായിരത്തിലധികം സ്റ്റേജുകളില്‍ യേശുദാസിനൊപ്പം പെര്‍ഫോം ചെയ്തിട്ടുണ്ട്. സൗന്ദര്യം കൊണ്ടും ശബ്ദം കൊണ്ടും ഇന്നും സുജായയ്ക്ക് 26 ന്റെ ചെറുപ്പമാണ്.
1975 ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് പിന്നണിയില്‍ പാടിക്കൊണ്ടാണ് സിനിമാ രംഗത്തേക്ക് വരുന്നത്. അന്ന് സുജാതയ്ക്ക് 12 വയസ്സായിരുന്നു. തമിഴും മലയാളവുമാണ് സുജാതയെ ഫേമസ് ആക്കിയത്. മൂന്ന് തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സംസ്ഥാന സർക്കാരും സുജാതയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നൽകി. പതിനഞ്ചോളം കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും സുജാതയെ തേടിയെത്തി.
പിന്നണി ഗാന ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്തോഷത്തിലാണ് സുജാത. പതിനെട്ടാം വയസ്സിലായിരുന്നു സുജാതയുടെ വിവാഹം. യേശുദാസ് മുൻകൈ എടുത്തതാണ് വിവാഹം നടത്തിയത്. ശ്വേത മോഹന്‍ ആണ് സുജാതയുടെ ഏക മകള്‍. അമ്മയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് മകളും സംഗീത ലോകത്ത് തന്റെ ഇടം കണ്ടെത്തി.