Webdunia - Bharat's app for daily news and videos

Install App

രണ്ടുദിവസം കൊണ്ട് ആറുശത്രുക്കള്‍!അഞ്ച് ദിവസം കൊണ്ട് 18 പേരെ ശത്രുക്കളാക്കും, ബിഗ് ബോസ് വീട്ടില്‍ വെറുപ്പിക്കല്‍ തുടര്‍ന്ന് രതീഷ് കുമാര്‍

ഞാന്‍ ഇവിടെ രണ്ട് ദിവസമായി വന്നിട്ട്. ആറ് ശത്രുക്കളെ ഉണ്ടാക്കി. അതെന്റെ വിജയമാണ്. നാല് ദിവസം കൊണ്ട് എന്റെ ടാര്‍ഗെറ്റ് 12 പേരാണ്. അഞ്ച് ദിവസം കൊണ്ട് 18 പേരെ ഞാന്‍ ശത്രുക്കളാക്കും. എന്നിട്ട് ഒറ്റയ്ക്ക് കിടന്ന് വിലസും. നിങ്ങളെല്ലാം പഴമാണ്' എന്നാണ് രതീഷ്

കെ ആര്‍ അനൂപ്
ബുധന്‍, 13 മാര്‍ച്ച് 2024 (09:28 IST)
Bigg Boss Season 6
ബിഗ് ബോസ് ആറാം സീസണിലേക്ക് കൃത്യമായ പ്ലാനോടെ എത്തിയ മത്സരാര്‍ത്ഥിയാണ് രതീഷ് കുമാര്‍.'ഒരുകാര്യം ഞാന്‍ ഉറപ്പ് തരാം എല്ലാവരേയും ഞാന്‍ വെറുപ്പിക്കും, പണിയെടുപ്പിച്ച് ഊപ്പാട് ഞാന്‍ ഇളക്കും,ഒരു ആളുടേയും ഉഡായിപ്പ് പണികള്‍ എന്റെ അടുത്ത് നടക്കില്ല. പണി ചെയ്യാതെ ഇരിക്കുന്നവനെ ഇരട്ടി പണിയെടുപ്പിക്കുക എന്നതായിരിക്കും എന്റെ സ്ട്രാറ്റജി',- എന്നാണ് ഏഷ്യാനെറ്റ് നല്‍കിയ ആഭിമുഖത്തിനിടെ രതീഷ് പറഞ്ഞത് തന്നെ. ആദ്യദിവസം മുതല്‍ തന്നെ രതീഷ് സ്‌കോര്‍ ചെയ്യാന്‍ തുടങ്ങി. ഒഴുക്കന്‍ മട്ടില്‍ പോകുന്ന മത്സരം കൊഴുപ്പിക്കാനായി ദിവസവും പലരെയും ചൊറിഞ്ഞ് അങ്ങോട്ട് പോകുന്ന രതീഷിനെയാണ് കാണാനായത്. താന്‍ കണ്ടന്റ് ഉണ്ടാക്കാന്‍ മിടുക്കന്‍ ആണെന്ന് വിളിച്ചുപറയാനാണ് രതീഷ് ശ്രമിക്കുന്നത്. ബിഗ് ബോസ് വീടിനെ എന്റര്‍ടെയ്ന്‍ ഇയാള്‍ക്ക് ആകുന്നുണ്ട്.
 
കഴിഞ്ഞ എപ്പിസോഡില്‍ രതീഷ് ആദ്യം ചെന്നത് സീരിയല്‍ നടി ശ്രീതു കൃഷ്ണന്റെ അടുത്തേക്കായിരുന്നു. ഇത്രയും ദിവസമായിട്ടും ബിഗ് ബോസ് വീട്ടില്‍ എന്ത് ചെയ്തു എന്നായിരുന്നു രതീഷ് ചോദിക്കുന്നത്. ഇതിന് തിരിച്ച് താങ്കള്‍ എന്ത് ചെയ്തു എന്ന മറുപടിയാണ് ശ്രീതു ചോദിച്ചത്. ഇതിന് മറുപടി മറ്റുള്ളവരെ ചൊറിഞ്ഞു എന്ന് കൈ ആംഗ്യം കാണിക്കുന്ന രതീഷിനെ കാണാനായി. കണ്ടിട്ടുണ്ടാക്കാനായി മറ്റുള്ളവരെ ചൊറിയണമെന്ന കാര്യം ശ്രീതുവിനോട് രതീഷ് ഉപദേശിച്ചു. രതീഷിന് ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് പിന്നീട് ശ്രീതു ചോദിച്ചത്.ചൊറിയാന്‍ വേണ്ടിയാണോ ഇവിടെ പത്തൊന്‍പത് പേരെയും കൊണ്ടുവന്നിരിക്കുന്നതെന്ന് എന്നായിരുന്നു താരത്തിന്റെ ചോദ്യം. നിങ്ങള്‍ വലിയൊരു സംഭവമായിരിക്കും എന്നാണ് വിചാരിച്ചതെന്നും ഇപ്പോള്‍ മനസ്സിലായി ഒന്നുമല്ല എന്നും പിന്നെ എന്തെങ്കിലുമൊക്കെ ചെയ്യോ എന്നാണ് രതീഷ് ശ്രീതുവിനോട് ചോദിക്കുന്നത്.
ഞാനിവിടെ വന്നിട്ട് രണ്ടു ദിവസമായെന്നും അതിനിടെ ആറ് ശത്രുക്കളെ ഉണ്ടാക്കി എന്നും അത് തന്റെ വിജയമാണെന്നും രതീഷ് പറയുന്നു. 
'ഞാന്‍ ഇവിടെ രണ്ട് ദിവസമായി വന്നിട്ട്. ആറ് ശത്രുക്കളെ ഉണ്ടാക്കി. അതെന്റെ വിജയമാണ്. നാല് ദിവസം കൊണ്ട് എന്റെ ടാര്‍ഗെറ്റ് 12 പേരാണ്. അഞ്ച് ദിവസം കൊണ്ട് 18 പേരെ ഞാന്‍ ശത്രുക്കളാക്കും. എന്നിട്ട് ഒറ്റയ്ക്ക് കിടന്ന് വിലസും. നിങ്ങളെല്ലാം പഴമാണ്' എന്നാണ് രതീഷ് പറയുന്നത്.അപ്പോള്‍ നിങ്ങളെന്താ വാഴയാണോ എന്നാണ് ശ്രീതു ചോദിക്കുന്നത്.അതേ താന്‍ വാഴയാണെന്ന് രതീഷ് സമ്മതിക്കുന്നതും കഴിഞ്ഞ എപ്പിസോഡില്‍ കാണാനായി. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments