മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.മൂന്ന് ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍നിന്ന് 100 കോടിയിലധികം കളക്ഷന്‍ നേടി എന്നാണ് വിവരം.
നടി ശോഭിത ധൂലിപാല ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള കുറച്ച് ചിത്രങ്ങള്‍ പങ്കിട്ടു. ജയം രവി തന്റെ അടുത്ത സീനിനായി കാത്തിരിക്കുമ്പോള്‍ കസേരയില്‍ ഇരുന്ന ഉറങ്ങുന്നതാണ് ചിത്രത്തില്‍ കണ്ടത്.പോസ്റ്റിന് മറുപടിയായി നടി തൃഷ ഹഹഹഹഹ എന്ന് കമന്റ് ചെയ്തു.
അരുണ്‍മൊഴിവര്‍മ്മന്‍ എന്ന കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ചതിന് ജയം രവിയെ ആരാധകര്‍ അഭിനന്ദിച്ചു.