ഇനിയെങ്കിലും വെറുതെ വിട്ടൂടെ; ദിവ്യയ്ക്ക് പിന്തുണ

നിഹാരിക കെ എസ്
തിങ്കള്‍, 25 നവം‌ബര്‍ 2024 (11:22 IST)
ചില പ്രസ്താവനകളുടെയും ചില ചിത്രങ്ങളുടേയുമെല്ലാം അടിസ്ഥാനത്തിൽ നടിമാർക്കെതിരെ സൈബർ ആക്രമണം വ്യാപകമായി നടക്കുന്ന കാലമാണിത്. അത്തരത്തിൽ പ്രചരിച്ച ഒരു കഥയുടെ പേരിൽ വർഷങ്ങളായി സൈബർ ആക്രമണം നേരിടുന്ന നടിയാണ് ദിവ്യ ഉണ്ണി. കലാഭവൻ മാണിയുമായി കൂട്ടിച്ചെർത്താണ് ഇവരുടെ വിവാദം. സിനിമയുടെ ഷൂട്ടിങ് സമയത്ത് മണിക്ക് ഒപ്പം അഭിനയിക്കില്ല എന്ന് ദിവ്യ പറഞ്ഞു എന്നതായിരുന്നു ആരോപണം.
 
കല്യാണസൗഗന്ധികം എന്ന ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കാനായിട്ടാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഇവർ തമ്മിൽ ഉള്ള ഒരു പാട്ട് സീനിൽ ഇവർ പ്രണയിക്കുന്നതായി ഒരു രംഗം ഉണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്‌ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ഏറെക്കാലമായി വരുന്ന ആരോപണം. ദിവ്യയുടെ ഫോട്ടോകൾക്കെല്ലാം താഴെ ഇത് ചൂണ്ടിക്കാട്ടി അവരെ മോശമായി ആക്രമിക്കുന്നവരുണ്ട്.
 
അടുത്തിടെ ദിവ്യ ഒരു അഭിമുഖത്തിൽ ഇതേകാര്യം പ്രതികരിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാൻ ഇല്ല കമന്റുകൾ നോക്കി വേദനിക്കുന്ന ആളല്ല താനെന്നും താൻ എന്താണ് എങ്ങനെ ആണ് എന്ന് അറിയാം എന്നും ദിവ്യ പറയുകയുണ്ടായി. 'മാത്രമല്ല മണിച്ചേട്ടന്‍ പോയില്ലേ. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്.അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകള്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല' എന്നും ദിവ്യ പ്രതികരിച്ചു. 
 
ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുൻപിൽ ദിവ്യ ഉണ്ണി എത്തിയിരുന്നു. അമേരിക്കയിൽ നിന്നും കുറച്ചുനാളുകൾക്ക് ശേഷം ഇളയമകൾക്കും അനുജത്തിക്കും ഒപ്പമാണ് ദിവ്യ നാട്ടിൽ എത്തിയത്. തന്റെ വിശേഷങ്ങൾ പങ്കുവെച്ച നടിക്ക് ഇത്തവണ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. 'മണിച്ചേട്ടന്റെ പേരും വച്ച് പഴി കേൾക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി, ഇനിയെങ്കിലും വെറുതെ വിട്ടൂടെ' എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments