Webdunia - Bharat's app for daily news and videos

Install App

'ഐശ്വര്യ റായിയെ ഏറെ പീഡിപ്പിച്ചു, തോളെല്ല് ഓടിച്ചു': സൽമാൻ ഖാനെതിരെ മുൻകാമുകി

നിഹാരിക കെ എസ്
തിങ്കള്‍, 4 നവം‌ബര്‍ 2024 (10:26 IST)
തൊണ്ണൂറുകളുടെ അവസാനത്തിൽ സൽമാൻ ഖാനുമായി ഐശ്വര റായ് കടുത്ത പ്രണയത്തിലായിരുന്നു. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച ഇവർ രഹസ്യമായി വിവാഹിതരായെന്നും ന്യൂയോർക്കിൽ വെച്ച് ഹണിമൂൺ ആഘോഷം കഴിഞ്ഞുവെന്നുമൊക്കെയുള്ള ഗോസിപ്പുകൾ ഒരുകാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ, സൽമാൻ ഖാൻ ഐശ്വര്യ റായിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതാണ് ഇവരുടെ ബ്രേക്ക് അപ്പിന് കാരണവും. സൽമാൻ ഐശ്വര്യയെ പീഡിപ്പിച്ചിരുന്നുവെന്നത് കിംവദന്തി മാത്രമായിരുന്നു. ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിക്കുകയാണ് സൽമാന്റെ മുൻകാമുകി സോമി അലി. 
 
നടിയും മോഡലുമായ സോമി അലി എട്ട് വർഷത്തോളം സൽമാൻ ഖാന്റെ കാമുകി ആയിരുന്നു. സൽമാൻ ഖാനിൽ നിന്നും കടുത്ത ശാരീരിക പീഡനങ്ങൾ നേരിട്ടുണ്ട് എന്നാണ് സോമി അലി പറയുന്നത്. താൻ മാത്രമല്ല ഐശ്വര്യ റായ്‌യും കടുത്ത പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും നടി പറയുന്നുണ്ട്. തന്നെ പീഡിപ്പിച്ചതിന്റെ പാതി പോലും സംഗീതയോടും കത്രീനയോടും (സൽമാൻ ഖാന്റെ മുൻ കാമുകിമാരായ സംഗീത ബിജ്ലാനിയും കത്രീന കൈഫും) ചെയ്തിട്ടില്ല. എന്നാൽ, ഐശ്വര്യ റായ്‌യെ ഏറെ പീഡിപ്പിച്ചിട്ടുണ്ട്. ഐശ്വര്യ റായിയുടെ തോളെല്ല് ഒടിക്കുക വരെ ചെയ്തിട്ടുണ്ട് എന്ന് സോമി പറയുന്നു.
 
സൽമാനുമായുള്ള ബന്ധത്തെ കുറിച്ചു വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിൽ എല്ലാം വിശദമായി വിവരിക്കും എന്നാണ് സോമി അലി വെളിപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് സോമി അലി സംസാരിച്ചത്.
 
 
 
 
കത്രീനയോട് എന്താണ് ചെയ്തതെന്ന് അറിയില്ല. സൽമാൻ ചെയ്തതു വച്ചുനോക്കിയാൽ ബിഷ്ണോയ് അയാളെക്കാൾ എത്രയോ നല്ലയാളാണ്. ഒരിക്കൽ സൽമാൻ എന്നെ മർദിച്ചപ്പോൾ എന്റെ വീട്ടുകാർ വാതിലിൽ മുട്ടി വെറുതെ വിടാൻ കേണപേക്ഷിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. നടി തബു വരെ എന്റെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ട്.
കടുത്ത പുറംവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്നു ഞാൻ. ആ സമയത്താണ് തബു വരുന്നത്. എന്റെ അവസ്ഥ കണ്ട് അവൾ കരഞ്ഞു. എന്നാൽ, സൽമാൻ തന്നെ കാണാൻ വരികയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. സൽമാൻ ഖാനിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് എന്റെ അമ്മയ്ക്കും ഉറ്റ സുഹൃത്തുക്കൾക്കും മാത്രമേ അറിയാമായിരുന്നുള്ളു.
 
സൽമാനുമായുള്ള ബന്ധത്തെ കുറിച്ചു വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിൽ എല്ലാം വിശദമായി വിവരിക്കും എന്നാണ് സോമി അലി വെളിപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് സോമി അലി സംസാരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

അടുത്ത ലേഖനം
Show comments