Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിനറൽ വാട്ടർ സ്ഥിരമായി കുടിച്ചാൽ ക്യാൻസർ വരും

കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് തരികളുടെ അംശം കണ്ടെത്തി

മിനറൽ വാട്ടർ സ്ഥിരമായി കുടിച്ചാൽ ക്യാൻസർ വരും
, ശനി, 17 മാര്‍ച്ച് 2018 (14:35 IST)
നല്ല കിണറിലെ ശുദ്ധ ജലത്തേക്കാൾ വിശ്വാസമാണ് ഇപ്പോൾ മലയാളിക്ക് മൾട്ടിനാഷണൽ കമ്പനികളുടെ ലേബലിൽ പ്ലാസ്റ്റിക്ക് കുപ്പികളിൽ വരുന്ന മിനറൽ വാട്ടർ. കുറച്ചു കാലമേ ആയിട്ടുള്ളു നാം ഇത്തരം കുപ്പികളിലെ കുടിവെള്ളം അകത്താക്കാൻ തുടങ്ങിയിട്ട്. മുൻപ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു മലയാളികൾ. ആ ശീലത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നതാണ് നല്ലത് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
 
ഇന്ത്യയിൽ വിൽക്കപ്പെടുന്ന കുപ്പിവെള്ളങ്ങളിൽ 10 എണ്ണത്തിൽ മൂന്നെണ്ണം മലിനമാണ് എന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിൽക്കപ്പെടുന്ന 93 ശതമാനം വെള്ളത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക് തരികളും കണ്ടെത്തിയിട്ടുണ്ട്. ചില കുപ്പികളിൽ പ്ലാസ്റ്റിക് തരികളുടെ എണ്ണം പതിനായിരത്തിനും മുകളിലാണെന്നതാണ് വാസ്തവം. 
 
കുപ്പിയുടെ അടപ്പിൽ നിന്നുമാണ് പ്ലാസ്റ്റിക് തരികളിൽ ഏറിയ പങ്കും വെള്ളത്തിൽ കലരുന്നത് എന്നാണ്  പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. പോളി പ്രൊപ്പലീൻ, നൈലോൺ, പോളിത്തിലീൻ ടെറഫ്തലേറ്റ് എന്നീ പ്ലാസ്റ്റിക് രാസവസ്ഥുക്കളുടെ അംശവും കുപ്പികളിൽ ലഭിക്കുന്ന കുടിവെള്ളത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ കുപ്പികൾ നിർമ്മിക്കാനുപയോഗിക്കുന്നവയാണ്. ഇവ ശരീരത്തിനുള്ളിൽ ചെന്നാലുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. എത്തിച്ചേരുക ക്യാൻസറിൽ തന്നെ. കുപ്പികളിലാക്കിയ വെള്ളം നിശ്ചിത താപനിലയിൽ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെയാണ് കുപ്പി വെള്ളം മാർക്കറ്റിൽ വിൽപ്പനക്കെത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭിണികള്‍ മധുരം ഒഴിവാക്കൂ, ഇല്ലെങ്കില്‍ എട്ട് വര്‍ഷം കഴിയുമ്പോള്‍ പ്രശ്നമാകും!