മമ്മൂട്ടിയുടെ മധുരരാജ തമിഴ്‌ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നു; ഏറ്റുമുട്ടി വിജയ്-സൂര്യ ആരാധകര്‍ - നിലപാടറിയിച്ച് അജു വര്‍ഗീസ്

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (08:11 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജ മറ്റൊരു വിവദത്തിലേക്ക്. ചിത്രത്തില്‍ നടന്‍ അജു വര്‍ഗീസിന്റെ കഥാപാത്രത്തിന്റെ പേരാണ് തമിഴ്‌ സിനിമാ ലോകത്ത് ചര്‍ച്ചയായത്.

മധുരരാജയില്‍ അജു വര്‍ഗീസിന്റെ കഥാപാത്രത്തിന്റെ പേര് ‘സുരു’ എന്നാണ്. വിജയ് ആരാധകര്‍ സൂര്യയെ കളിയാക്കി വിളിക്കുന്ന പേരാണ് ‘സുരു’ എന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതോടെ കോലിവുഡില്‍ വിജയ്-സൂര്യ ആരാധകര്‍ തമ്മിലുള്ള പോരായി മാറി സംഭവം.

വിജയ് ആരാധകര്‍ അജുവിന് പിന്തുണ നല്‍കിയപ്പോള്‍ സൂര്യ ആരാധകര്‍ അജുവിന്റെ ഫേസ്‌ബുക്കില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. ആരാധകര്‍ തമ്മില്‍ പോര് മുറുകിയതോടെ അജു വര്‍ഗീസ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നു.

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് താന്‍ ഇട്ടതല്ലെന്നും സൂര്യ ആരാധകര്‍ കരുതുന്ന പോലെ ആ വലിയ നടനെ കളിയാക്കാന്‍ വേണ്ടിയുവമല്ല ആ പേരിട്ടതെന്നും അജു വര്‍ഗീസ് തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.

‘പ്രിയപ്പെട്ട സൂര്യ സര്‍ ഫാന്‍സ് അറിയുവാന്‍, മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാന്‍ അല്ല ഇട്ടതു മാത്രം അല്ല അതും നിങ്ങള്‍ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാന്‍ വേണ്ടിയും അല്ല. അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍’ - എന്നാണ് അജുവര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍, ഈ പോസ്റ്റിന് താഴെയും സൂര്യ-വിജയ് ആരാധകര്‍ വന്‍ ഏറ്റുമുട്ടലുകളാണ് നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments