Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കുൻ ഗുനിയ വന്ന് കാൽ നിലത്ത് കുത്താൻ വയ്യ, എന്നിട്ടും ശോഭന ഡാൻസ് കളിച്ചു!

ചിക്കുൻ ഗുനിയ വന്ന് കാൽ നിലത്ത് കുത്താൻ വയ്യ, എന്നിട്ടും ശോഭന ഡാൻസ് കളിച്ചു!

നിഹാരിക കെ എസ്

, ചൊവ്വ, 5 നവം‌ബര്‍ 2024 (11:20 IST)
സൂര്യ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് നടി ശോഭന. ഫെസ്റ്റിവലിൽ ശോഭന അവതരിപ്പിക്കുന്ന നൃത്തവും എല്ലായ്പ്പോഴും പ്രേക്ഷക മനം കവരാറുണ്ട്. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ചിക്കുൻഗുനിയ വന്ന സമയത്ത് ആ വേദന സഹിച്ചു കൊണ്ട് സൂര്യ ഫെസ്റ്റിവലിൽ നടി നൃത്തം അവതരിപ്പിച്ചു എന്നാണ് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
 
"31 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ശോഭനയിപ്പോൾ. ചിക്കുൻഗുനിയ വന്ന സമയത്ത് ശോഭന സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിച്ചു. കാല് നിലത്ത് തൊടാൻ പോലും പറ്റില്ല, എവിടെ തൊട്ടാലും വേദന. അങ്ങനെയുള്ള അവസ്ഥയിൽ അവർ തിരുവനന്തപുരത്തേക്ക് വന്നു. സൂര്യയിൽ നൃത്തം അവതരിപ്പിച്ചു. ആ ഒരു പ്രോ​ഗ്രാം ആണ് ഞാൻ കാണാത്തത്, കാരണം അവരുടെ കൂടെ നിന്ന് ഞാൻ വീശി കൊടുത്തു കൊണ്ടേയിരുന്നു.
 
എപ്പോൾ വേണമെങ്കിലും അവർ വീഴാം, ആ രീതിയിലായിരുന്നു അവസ്ഥ. നമ്മുക്കിത് നിർത്താമെന്ന് ഞാൻ ശോഭനയോട് പറഞ്ഞു. കാരണം, കാണുന്നവർക്ക് പോലും സഹിക്കാൻ പറ്റാത്ത അത്ര വേദനയാണ്. നമ്മുക്കിത് നീട്ടി വയ്ക്കാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചു. തീയതി മാറാൻ പാടില്ലെ"ന്നാണ് ശോഭന അന്ന് മറുപടി പറഞ്ഞത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മക്കൾ സാക്ഷി; സണ്ണി ലിയോൺ 'വീണ്ടും' വിവാഹിതയായി