Select Your Language

Notifications

webdunia
webdunia
webdunia
webdunia

Navya Nair: 'എൻറെ കാല് ഒടിഞ്ഞ് പോകുമെന്ന് വരെ പറഞ്ഞു'; വേദനയോടെ നവ്യ നായർ, ഒടുവിൽ സത്യം പുറത്ത്

സോഷ്യൽ മീഡിയയിൽ സജീവയായ നവ്യ പങ്കുവച്ചൊരു വീഡിയോ വൈറലായിരിക്കുകയാണ്.

Navya Nair

നിഹാരിക കെ.എസ്

, ബുധന്‍, 8 ഒക്‌ടോബര്‍ 2025 (13:12 IST)
വിവാഹത്തിന് പിന്നാലെ കരിയറിൽ ഒരിടവേള എടുത്ത നവ്യ നായർ ഡാൻസിലൂടെയാണ് തിരികെ വന്നത്. നവ്യ ഇപ്പോഴും അഭിനയം തുടരുകയാണ്. കൂടെ നൃത്തവും കൊണ്ടുപോകുന്നുണ്ട്. മാതംഗി എന്ന പേരിലൊരു ഡാൻസ് സ്കൂളും നവ്യയ്ക്കുണ്ട്. സോഷ്യൽ മീഡിയയിൽ സജീവയായ നവ്യ പങ്കുവച്ചൊരു വീഡിയോ വൈറലായിരിക്കുകയാണ്.
 
അടുത്തിടെ ഒരു നൃത്തപരിപാടിയിൽ തനിക്കൊപ്പം ഫോട്ടോ എടുക്കാൻ വന്ന കുട്ടിയെ നവ്യ അവഗണിച്ചെന്ന പേരിൽ ഒരു വീഡിയോയും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വലിയ വിമർശനങ്ങളും നവ്യയ്ക്ക് നേരെ വന്നു. അഹങ്കാരി ആണെന്ന തരത്തിലെല്ലാം കമൻറുകൾ പ്രത്യക്ഷപ്പെട്ടു. പലരും റിയാക്ഷൻ വീഡിയോകളും ചെയ്തിരുന്നു. 
 
ഇതിന് പിന്നാലെ സത്യാവസ്ഥ എന്താണെന്ന് വെളുപ്പെടുത്തി നവ്യ തന്നെ എത്തിയിരിക്കുകയാണ്. നവ്യക്ക് ഒപ്പം ഫോട്ടോ എടുക്കാനെത്തിയ കുഞ്ഞും അമ്മയും ഉണ്ട്. 'തെറ്റുകൾ നിങ്ങളെ പുതുക്കും, കുറുക്കുവഴികൾ നിങ്ങളെ തകർക്കും', എന്നും നവ്യ വീഡിയോയ്ക്ക് അവസാനം കുറിച്ചിട്ടുണ്ട്.
 
"നവ്യയുടെ ഭാഗത്ത് നിന്നും ഒരുതെറ്റും ഉണ്ടായിട്ടില്ല. മോള് ഫോട്ടോ എടുക്കാൻ പോയപ്പോൾ നമുക്ക് ഗ്രൂപ്പായിട്ട് എടുക്കാം എന്ന് മാത്രമാണ് പറഞ്ഞത്. മോള് ഫോട്ടോ എടുത്തതായിരുന്നു. ഇങ്ങനെ ഒരു വിവാദം നടക്കുന്നത് ഞങ്ങൾ അറിഞ്ഞില്ല. കസിൻ വിളിച്ചാണ് കാര്യം പറയുന്നത്. അപ്പോൾ തന്നെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ഞങ്ങൾ കമൻറും ഇട്ടിരുന്നു", എന്ന് കുട്ടിയുടെ അമ്മ പറയുന്നു.
 
"നവ്യ ഇത്ര ജാഡ കാണിച്ചത് എന്താ എന്ന് ചോദിച്ചാൽ എനിക്കത് മനസിലാവും. ഇവര് ‍ഡാൻസ് കളിക്കുമ്പോൾ കാല് ഒടിഞ്ഞ് പോകട്ടെ എന്നൊക്കെയാണ് കമൻറുകൾ വന്നത്. അതൊക്കെ കേട്ടപ്പോൾ നല്ല വേദന തോന്നി. ഓൺലൈൻ കാരുടെ ഉള്ളിലുള്ള ദുഷിപ്പിനെ എനിക്ക് മാറ്റാൻ പറ്റില്ല. അവരെ സംബന്ധിച്ചിടത്തോളം വ്യൂവ്സ് മാത്രം മതി. പറയാവുന്നതിന് അപ്പുറം എന്നെ പറഞ്ഞു. ഒരിക്കലും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ആഗ്രഹിച്ചതല്ല. എന്നെ സ്നേഹിക്കുന്നവർക്കുള്ള മറുപടിയാണിത്', നവ്യ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah Chapter One Collection: 41-ാം ദിവസം ലഭിച്ചത് ലക്ഷങ്ങൾ; തളരാതെ 'ലോക', കളക്ഷനെത്രെ?