ഡേവിഡ് നൈനാന്‍ മുതല്‍ ഡെറിക് എബ്രഹാം വരെ! ശ്രീനാഥ് പൊളിയാണ്!

മമ്മൂട്ടി മുതല്‍ മമ്മൂട്ടി വരെ! ത്രസിപ്പിക്കുന്ന ഡെറിക് എബ്രഹാമിന്റെ ലുക്കിന് പിന്നില്‍ ഇയാള്‍!

Webdunia
ഞായര്‍, 25 മാര്‍ച്ച് 2018 (15:31 IST)
അടുത്തിടെ മലയാളികളെ ഏറെ ആകാംഷ ജനിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ‘കമ്മാരസംഭവം’ എന്ന ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫസ്റ്റ്ലുക്ക് കണ്ട ഓരോ പ്രേക്ഷകനും അന്തിച്ചിട്ടുണ്ടാകും. അത്രമേല്‍ ക്ലാസ് ആയിരുന്നു പിന്നീട് വന്ന ഓരോ സ്റ്റില്‍‌സും. 
 
കമ്മാരസംഭവത്തിലെ ആ കിടിലന്‍ സ്റ്റി‌ല്ലുകള്‍ക്കെല്ലാം പിന്നില്‍ പ്രധാനിയായ ഒരാളുണ്ട്. ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ. ഒരുപക്ഷേ അധികം ആര്‍ക്കും അറിയാനിടയില്ല ഈ പേര്. കാരണം, ഇതിന് മുന്നേ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് സ്വതന്ത്ര സ്റ്റില്‍ ഫോട്ടോഗ്രഫറായി ശ്രീനാഥ് വര്‍ക്ക് ചെയ്തിട്ടുള്ളു.
 
എന്നാല്‍, ശ്രീനാഥിന്റെ റേഞ്ച് ഏതെന്ന് വ്യക്തമാക്കാന്‍ ആദ്യ സിനിമ തന്നെ ധാരാളം. ദ ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ്മരിക രൂപമാറ്റത്തിനു കാരണം ശ്രീനാഥ് തന്നെയായിരുന്നു. ശ്രീനാഥിന്റെ കണ്ണിലൂടെയാണ് മലയാളികള്‍ ആദ്യം ഡേവിഡ് നൈനാനേയും ഇപ്പോള്‍ കമ്മാരനേയും കാണുന്നത്. 
 
പ്രേമം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് സ്റ്റീൽ ഫോട്ടോഗ്രാഫർ ആയി തന്റെ കരിയർ തുടങ്ങിയ ശ്രീനാഥ് സ്വതന്ത്രമായി ചെയുന്ന ആദ്യ സിനിമ ആയിരുന്നു ദ ഗ്രേറ്റ് ഫാദര്‍. ടീസറിനും ട്രെയിലറിനും ഒക്കെ മുന്നേ തന്നെ കമ്മാരസംഭവത്തിനും ഗ്രേറ്റ് ഫാദറിനും വന്‍ ഹൈപ്പ് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് കാരണവും ശ്രീനാഥ് തന്നെ.
 
മമ്മൂട്ടിയുടെ ‘സ്ട്രീറ്റ്ലൈറ്റ്സി’ന്റേയും വര്‍ക്ക് ശ്രീനാഥിനായിരുന്നു. ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന മെഗാസ്റ്റാർ ചിത്രത്തിലെ ഡെറിക്ക് അബ്രഹാമിന്റെ കിടിലൻ ലുക്കും നാം ആദ്യം കാണുന്നത് ശ്രീനാഥിന്റെ കണ്ണിലൂടെ ആയിരിക്കും.
 
അബ്രഹാമിന്റെ പ്രോജക്റ്റ് ലോഞ്ചിങ് ഫങ്ഷനിൽ വേദിയിൽ വെച്ചു മമ്മൂക്ക ശ്രീനാഥിനെ അഭിനന്ദിച്ചിരുന്നു. ശ്രീനാഥ് ഇപ്പോൾ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

അടുത്ത ലേഖനം
Show comments