വിവാഹ വാര്‍ത്തയെ പൊളിച്ചടുക്കി ശ്രുതി ഹാസന്‍; പരിഹാസം നിറഞ്ഞ ട്വീറ്റ് വൈറലാകുന്നു

വിവാഹ വാര്‍ത്തയെ പൊളിച്ചടുക്കി ശ്രുതി ഹാസന്‍; പരിഹാസം നിറഞ്ഞ ട്വീറ്റ് വൈറലാകുന്നു

ശനി, 5 ജനുവരി 2019 (08:29 IST)
ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് തെന്നിന്ത്യന്‍ നടി ശ്രുതിഹാസന്‍. ഉലകനായകന്‍ കമലഹാസന്റെ മകളായതു കൊണ്ടു തന്നെ താരത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല.

ഈ വര്‍ഷം ശ്രുതി വിവാഹിതയാവുമെന്ന് ഒരു തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ വാര്‍ത്ത സിനിമാ ലോകത്ത് ചര്‍ച്ചയായതോടെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് താരം.  പരിഹാസത്തോടെയാണ് ശ്രുതിയുടെ ട്വീറ്റ്.

'ഇത് എനിക്കൊരു പുതിയ വാര്‍ത്തയാണല്ലോ'എന്നു കളിയാക്കിയാണ് ശ്രുതി വാര്‍ത്തയ്ക്ക് മറുപടി ട്വീറ്റ് നല്‍കിയത്. വിവാഹ വാര്‍ത്തയും പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.

ലണ്ടന്‍ സ്വദേശി മിഖായേല്‍ കോര്‍സലുമായി ശ്രുതി പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തിരുന്നു. അതേസമയം, സംഗീത പരിപാടികളും ടി വി ഷോകളുമായി തിരക്കിലാണ് ശ്രുതി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘അല്‍ഫോന്‍സ് അന്ന് നോ പറഞ്ഞു, ആ ദിവസം ഭയങ്കര പേടി തോന്നി’; തുറന്ന് പറഞ്ഞ് സായി പല്ലവി