ആ ഫോട്ടോഷൂട്ടിൽ ഭർത്താവാണ് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്: ശ്രുതി മേനോൻ പറയുന്നു
ആ ഫോട്ടോഷൂട്ടിൽ ഭർത്താവാണ് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്: ശ്രുതി മേനോൻ പറയുന്നു
വ്യത്യസ്‌ത മതത്തിൽപ്പെട്ടവർ പ്രണയിക്കുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'കിസ്‌മത്തി'ലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ശ്രുതി മേനോന്റേയും ഷൈൻ നിഗത്തിന്റേയും കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു ചിത്രത്തിലേത്. എന്നാൽ ചിത്രത്തിലെ ദളിത് പെൺകുട്ടിയെ ഏറ്റെടുക്കാൻ പല നായികമാരും വിമുഖത കാണിച്ചിരുന്നെന്ന് ശ്രുതി മേനോൻ പറയുന്നു.
'എങ്ങനെയാണ് അത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന സംശയമായിരുന്നു ചിലര്‍ ഉന്നയിച്ചത്. മറ്റുചിലരാവട്ടെ ഈ കഥാപാത്രത്തെ ഏറ്റെടുക്കരുതെന്ന നിര്‍ദേശമായിരുന്നു തനിക്ക് നല്‍കിയത്. മനുഷ്യരെ ജാതി പറഞ്ഞ് വേര്‍തിരിക്കുന്നത് എന്തിനാണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല. പലരും നിരുത്സഹാപ്പെടുത്തിയതോടെയാണ് അത് ചെയ്യണമെന്ന് ഞാൻ ഉറപ്പിച്ചത്'- ശ്രുതി പറഞ്ഞു.
അതിനിടയിൽ നടന്ന ഫോട്ടോഷൂട്ട് വളരെ വിവാദമായിരുന്നു. എന്നാൽ അത് നടന്നത് തന്റെ വ്യക്തമായ അറിവോടുകൂടിയാണെന്നും താരം പറഞ്ഞു. ആസ്വദിച്ചാണ് താന്‍ ആ വര്‍ക്ക് ചെയ്‌ത് പൂർത്തിയാക്കിയത്. വിവാ മാഗസിന് വേണ്ടിയായിരുന്നു ആ ഫോട്ടോ ഷൂട്ട്. ഫേസ്ബുക്കിലൂടെ, ഫോട്ടോഗ്രാഫർ തന്നെയായിരുന്നു ചിത്രം പുറത്തുവിട്ടത്.
അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയായാണ് താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവരികയും ഇതിന് മറുപടിയുമായി ശ്രുതി തന്നെ രംഗത്തെത്തിയപ്പോഴായിരുന്നു അതെല്ലാം അവസാനിച്ചത്. എന്നാൽ ആ ഫോട്ടോ ഷൂട്ടിന് ഭർത്താവിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നെന്ന് ശ്രുതി പറഞ്ഞു.
'അത് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് വള്‍ഗറായി തോന്നിയിരുന്നില്ല. അദ്ദേഹമായിരുന്നു തന്നെ ഒരുപാട് പിന്തുണച്ചത്. നിങ്ങള്‍ക്ക് നാണമില്ലേ, ഇങ്ങനെ ചെയ്യാനെന്നായിരുന്നു പലരും ചോദിച്ചത്. തനിക്കെതിരെ വിമര്‍ശനങ്ങളുമായെത്തിയവരോട് ദേഷ്യമൊന്നുമില്ല. കാരണം നിങ്ങളിലരൊരാള്‍ പറഞ്ഞ കാര്യങ്ങള്‍ പോലും താന്‍ മുഖവിലക്കെടുത്തിട്ടില്ല'- താരം വ്യക്തമാക്കി.