Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവര്‍ ഇനി ഈ പടത്തില്‍ വേണ്ട': തിരിച്ചടിക്ക് പിന്നാലെ കടുത്ത നിലപാടില്‍ രാജമൗലി

'അവര്‍ ഇനി ഈ പടത്തില്‍ വേണ്ട': തിരിച്ചടിക്ക് പിന്നാലെ കടുത്ത നിലപാടില്‍ രാജമൗലി

നിഹാരിക കെ.എസ്

, ചൊവ്വ, 11 മാര്‍ച്ച് 2025 (12:25 IST)
എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന 'എസ്എസ്എംബി 29' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിന് നടക്കുകയാണ്. ഒഡീഷയിലെ കോരാപുട്ടിയിലെ ഷൂട്ടിനിടെ ചില രംഗങ്ങൾ ലീക്കായി. മഹേഷ് ബാബുവും പൃഥ്വിരാജും അഭിനയിക്കുന്ന ഒരു രംഗമാണ് ചോര്‍ന്നത്. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ സിനിമയുടെ സെറ്റിൽ സുരക്ഷ കർശനമാക്കിയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
 
ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ രാജമൗലി കടുത്ത കോപത്തിലാണ് എന്നാണ് വിവരം. വീഡിയ ചോര്‍ന്ന സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ചിത്രത്തിന്‍റെ അണിയറക്കാരുടെ തീരുമാനം. നേരത്തെ ചിത്രത്തിനായി കൊരാപുട്ടിലെ സെമിലിഗുഡയിലെ തലമാലി ഹിൽടോപ്പിൽ ഒരു കൂറ്റൻ സെറ്റ് ഒരുക്കുന്നതിന്റെ വീഡിയോകൾ ഓൺലൈനിൽ ചോർന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗിനായി ഒരുക്കിയ സ്ഥലം ഈ വീഡിയോയില്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് പൃഥ്വിയും മഹേഷും അഭിനയിക്കുന്ന ഒരു രംഗം ചോര്‍ന്നത്.
 
ഷെഡ്യൂളിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ 'ത്രീ ലെയർ സുരക്ഷാ ക്രമീകരണം' ഏർപ്പെടുത്തിക്കൊണ്ട് ഷൂട്ടിംഗ് സ്ഥലത്ത് സുരക്ഷ കർശനമാക്കുമെന്നാണ് വിവരം. തുടരെ തുടരെ സിനിമയുടെ വിവരങ്ങൾ ലീക്കാകുന്നതിൽ അണിയറപ്രവർത്തകർ ആശങ്കയിലാണ് എന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൊക്കേഷനിൽ ഉണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റു, ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി: അനുഭവം പറഞ്ഞ് അനീഷ് രവി