Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റാർ മാജിക് പൂട്ടിക്കെട്ടി? എല്ലാം എന്നന്നേക്കുമായി അവസാനിപ്പിച്ചുവെന്ന് പ്രചരണം!

സ്റ്റാർ മാജിക് പൂട്ടിക്കെട്ടി? എല്ലാം എന്നന്നേക്കുമായി അവസാനിപ്പിച്ചുവെന്ന് പ്രചരണം!

നിഹാരിക കെ എസ്

, ശനി, 7 ഡിസം‌ബര്‍ 2024 (12:17 IST)
ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടി നിർത്താൻ പോവുകയാണെന്നാണ് പുതിയ റിപ്പോർട്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരത്തിൽ ഒരു പ്രചരണം നടക്കുന്നത്. സ്റ്റാർ മാജിക്കിലെ മത്സരാർഥികളെല്ലാം നിരന്ന് നിൽക്കുന്ന ഫോട്ടോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 'ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാം എന്നന്നേക്കുമായി നിർത്തി... ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ' എന്ന് പറഞ്ഞാണ് ഒരു പോസ്റ്റ് വൈറൽ ആവുന്നത്. 
 
മിനിസ്‌ക്രീനിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന പരിപാടിയാണ് സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും തമാശകളുമൊക്കെ ഷോയിൽ ഉണ്ടാകാറുണ്ട്. എന്നാൽ നിറത്തെയും രൂപത്തെയും കളിയാക്കുകയാണെന്നും ബോഡിഷെയിമിങ് പറയുന്നുണ്ടെന്നും പറഞ്ഞ് ഷോ യ്‌ക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
 
തങ്കച്ചൻ വിതുര, അന്തരിച്ച കൊല്ലം സുധി, അനുക്കുട്ടി, ബിനു അടിമാലി എന്നിങ്ങനെ നിരവധി താരങ്ങൾ ശ്രദ്ധിക്കപ്പെട്ടതും ഈ ഷോ യിലൂടെയാണ്. ഒപ്പം അവതാരക ലക്ഷ്മി നക്ഷ്ത്രയും തിളങ്ങി. ഷോ അവസാനിപ്പിക്കുന്ന കാര്യത്തിൽ ചാനലിൽ നിന്നും ഔദ്യോഗിക റിപ്പോർട്ട് ഒന്നും വന്നിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാനും ഫോ‌ട്ടോയിടും, കേരളം ഞെ‌ട്ടിപ്പോകുന്ന ഫോ‌ട്ടോ': കലിതുള്ളി ബാല വീണ്ടും