Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഗോപിക അഭിനയം നിര്‍ത്തുന്നു?ഗോവിന്ദ് പത്മസൂര്യയ്ക്ക് പറയാനുള്ളത് ഇതാണ്

ഗോവിന്ദ് പത്മസൂര്യ

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 നവം‌ബര്‍ 2023 (11:12 IST)
വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരുടെയും കല്യാണ നിശ്ചയം ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കഴിഞ്ഞത്. നിശ്ചയം കഴിഞ്ഞശേഷമാണ് ആരാധകരെ ഈ വിവരം അറിയിച്ചത്. ഇതിനിടെ ഗോപിക അഭിനയം നിര്‍ത്തുകയാണ് എന്ന വാര്‍ത്തകളും പ്രചരിച്ചു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരങ്ങള്‍.
 
ഗോപിക അഭിനയം നിര്‍ത്തുമോ എന്ന സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത് ഇതാണ്,
'ജീവിതത്തിലെ സന്തോഷമുള്ള കാര്യമല്ലേ നടന്നത്. അതിന് ഗോപിക അഭിനയം നിര്‍ത്തേണ്ടതുണ്ടോ. സാന്ത്വനം നിര്‍ത്തിയാല്‍ അഞ്ജലി ഉണ്ടാകില്ല എന്നതല്ലാതെ ഇതിന്റെ പേരില്‍ അവള്‍ അഭിനയം നിര്‍ത്തില്ല. അഞ്ജലിയായി ഗോപിക നിങ്ങള്‍ക്ക് മുന്നില്‍ വരും. എങ്ങാനും നിന്നു പോയാല്‍ അതെടുത്ത് എന്റെ തലയില്‍ ഇടരുത്. ഗോപിക എത്ര വേണമെങ്കിലും അഭിനയിച്ചോട്ടെ',-എന്നാണ് ഗോവിന്ദ് പത്മസൂര്യ പറഞ്ഞത്.
 
 
   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമുടി വേണുവായി ക്യാമറയ്ക്ക് മുന്നില്‍ നന്ദു, ഇന്ത്യന്‍ 2ലൂടെ വലിയ തിരിച്ചുവരവിന് ഒരുങ്ങി നടന്‍