Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കരൺജിത് കൗര്‍ - ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ'‍; പ്രദർശനത്തിനൊരുങ്ങി വെബ് സീരിയൽ, താരത്തിനെതിരെ സിഖ് സംഘടന

'കരൺജിത് കൗര്‍ - ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ'‍; പ്രദർശനത്തിനൊരുങ്ങി വെബ് സീരിയൽ, താരത്തിനെതിരെ സിഖ് സംഘടന

'കരൺജിത് കൗര്‍ - ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ'‍; പ്രദർശനത്തിനൊരുങ്ങി വെബ് സീരിയൽ, താരത്തിനെതിരെ സിഖ് സംഘടന
, തിങ്കള്‍, 16 ജൂലൈ 2018 (11:59 IST)
'കരൺ‌ജിത് കൗർ' എന്ന് കേട്ടാൽ അധികം ആർക്കും പരിചയം ഉണ്ടാകാനിടയില്ല. എന്നാൽ സണ്ണി ലിയോൺ എന്നുപറഞ്ഞാൽ എല്ലാവർക്കും ഒരുപോലെ സുപരിചിതവും. കരൻ ജിത്ത് സണ്ണി ലിയോൺ ആയി മാറിയപ്പോൾ കഥയും ജീവിതവും ഒക്കെ ഒരുപോലെ മാറി.
 
പോൺ സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിലെ നായികാ പദവിവരെ എത്തിനിൽക്കുകയാണ് സണ്ണി. സണ്ണിയുടെ ജീവിത കഥ പറയുന്ന കരന്‍ജിത് കൗര്‍ - ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന ബയോപ്പിക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. 
 
വെബ് സീരിയല്‍ ഈ മാസം16ന് സീ5 വെബ് സൈറ്റില്‍ തുടങ്ങും. റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്‌സീരിസിന്റെ പ്രത്യേകത.
 
webdunia
എന്നാല്‍ ഇപ്പോള്‍ സീരിയലിന് വന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് സിഖ് സംഘടനകള്‍ രംഗത്തെത്തിയിട്ടുള്ളത്. കരൺജിത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന പേരാണ് മുഖ്യ പ്രശ്നം. ചിത്രത്തില്‍ കൗര്‍ എന്ന പ്രയോഗത്തിനെതിരെയാണ് എസ്ജിപിസി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. സിഖ് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ യോഗ്യത ഇല്ലെന്നും ഇത് മതവിശ്വാസം വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നും എസ്ജിപിസി അഭിപ്രായപ്പെട്ടു. കൂടാതെ സണ്ണി പരസ്യമായി മാപ്പു പറയണമെന്ന് എസ്ജിപിസി അഡീഷണല്‍ സെക്രട്ടറി ദില്‍ജിത് സിംഗ് ബോദി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ ഹീറോ ആക്കിയത് മമ്മൂട്ടി, പേരൻപിലേത് അസാധ്യ അഭിനയം: സത്യരാജ്