Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

'ആളറിഞ്ഞു കളിക്കടാ'; പൃഥ്വിരാജിനെ കളിയാക്കിയവരെ ട്രോളി സുപ്രിയ മേനോൻ

Prithvi

നിഹാരിക കെ.എസ്

, വ്യാഴം, 27 മാര്‍ച്ച് 2025 (08:09 IST)
പൃഥ്വിരാജിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാൻ തിയേറ്ററിൽ വിധി കാത്ത് ആദ്യ ഷോ റൺ ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ സുപ്രിയ മേനോന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. എമ്പുരാന്‍ സൃഷ്ടിക്കാനായി പൃഥ്വിരാജ് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ചിത്രത്തിന്റെ റിസല്‍ട്ട് എന്തായാലും എന്നും താന്‍ കൂടെയുണ്ടാകുമെന്ന് സുപ്രിയ കുറിച്ചു.
 
2006ല്‍ കണ്ട നാള്‍ മുതല്‍ മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണമെന്നാണ് പൃഥ്വി പറയാറുള്ളത്. അന്ന് അതിനെ കളിയാക്കിയവര്‍ ഏറെയാണെന്നും എന്നാല്‍ ഇന്ന് അതിനെല്ലാം പൃഥ്വി മറുപടി നല്‍കുകയാണെന്നും സുപ്രിയ കുറിച്ചു. 'പൃഥ്വി, നിങ്ങള്‍ ഇല്ലുമിനാറ്റിയൊന്നുമല്ല. എന്റെ അഹങ്കാരിയും താന്തോന്നിയും തന്റേടിയുമായ ഭര്‍ത്താവാണ്. അന്ന് നിന്റെ സ്വപ്‌നങ്ങളെ പറ്റി പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ ഏറെയാണ്. അവരോടൊക്കെ ഒന്നേ പറയാനുള്ളു, ആളറിഞ്ഞു കളിക്കടാ,' സുപ്രിയ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

എമ്പുരാന്‍ സിനിമയുടെ പ്രീ പ്രൊഡക്ഷനും ലൊക്കേഷന്‍ കണ്ടെത്തുന്നതിനും വിവിധ നാടുകളില്‍ പോയി ഷൂട്ട് ചെയ്യുന്നതിനും സിനിമാ ടീം ഏറെ കഷ്ടപ്പെട്ടെന്നും സുപ്രിയ പറയുന്നു. ഇതിനിടയില്‍ കാലാവസ്ഥയിലെ പ്രശ്‌നങ്ങളും അലട്ടി. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് ഏറ്റവും ഗംഭീരമായി രീതിയില്‍ തന്നെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം പൂര്‍ത്തിയാക്കാന്‍ എമ്പുരാന്‍ ടീമിന് സാധിച്ചു. അതില്‍ സിനിമയിലെ എല്ലാവര്‍ക്കും പങ്കുണ്ടെങ്കിലും ഇവയെല്ലാം സാധ്യമാക്കിയത് പൃഥ്വിരാജിന്റെ വിഷനും നേതൃപാടവവുമാണെന്നും സുപ്രിയ പറഞ്ഞു. എമ്പുരാന്‍ ലൊക്കേഷനിലെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രിട്ടന്റെ ഓസ്‌കര്‍ എന്‍ട്രിയായ ഹിന്ദി സിനിമ സന്തോഷിന് ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്