കൃഷ്ണനും രാധയിൽ നായികയാകാൻ സന്തോഷ് പണ്ഡിറ്റ് വിളിച്ചിരുന്നു: സുരഭി ലക്ഷ്മി

ചിപ്പി പീലിപ്പോസ്

ഞായര്‍, 27 ഒക്‌ടോബര്‍ 2019 (10:22 IST)
വികൃതിയിലെ പ്രകടനത്തിന് നടി സുരഭി ലക്ഷ്മിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദേശീയ പുരസ്കാരവും നേടിയ നടിയാണ് സുരഭി. ഇപ്പോഴിതാ കൃഷ്ണനും രാധയും എന്ന ചിത്രത്തിലേക്ക് തന്നെ നായികയായി സന്തോഷ് പണ്ഡിറ്റ് ക്ഷണിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
 
അടുത്തിടെ ഒരു അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായി നടി മനസ്സ് തുറന്നത്. സന്തോഷ് പണ്ഡിറ്റ് എന്റെ നല്ല സുഹൃത്ത് ആണ്. കൃഷ്ണനും രാധയും സിനിമ എടുത്തപ്പോള്‍ എന്നെയാണ് ആദ്യം നായികയായി വിളിച്ചത്. 
 
‘അന്ന് കാലടിയില്‍ എന്റെ എക്സാം നടക്കുകയായിരുന്നു. അപ്പോ എനിക്ക് പോകാന്‍ പറ്റിയില്ല. നരിക്കുനിയില്‍ എനിക്ക് വേറെ പരിചയമില്ല. പിന്നെയാണ് ഈ സിനിമയാണെന്ന് മനസിലായത്.‘ മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജന്മനാടായ നരിക്കുനിയല്‍ നാട്ടുകാര്‍ വലിയ ആഘോഷമാണ് നടത്തിയതെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിഗിലിനെ കടത്തിവെട്ടുന്ന റിലീസിന് മാമാങ്കം, ലോകമെങ്ങും മമ്മൂട്ടിച്ചിത്രം!