Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡേണ്‍ ലുക്കില്‍ സുരഭി സന്തോഷ്, ചിത്രങ്ങള്‍

മോഡേണ്‍ ലുക്കില്‍ സുരഭി സന്തോഷ്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഓഗസ്റ്റ് 2024 (22:02 IST)
മലയാളം സിനിമയില്‍ പതിയെ സജീവമാകാനുള്ള ശ്രമത്തിലാണ് നടി സുരഭി സന്തോഷ്. അടുത്തിടെയായി നിരവധി ഫോട്ടോഷോട്ടുകള്‍ താരം നടത്താറുണ്ട്. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ മോഡേണ്‍ ലുക്കില്‍ എത്തിയ സുരഭിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെയാണ് നടി സുരഭി സന്തോഷ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
 
കിനാവള്ളി,ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, എന്റെ മുത്തച്ഛന്‍, മാര്‍ഗംകളി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ സിനിമാലോകത്ത് സജീവമായി. 
ക്ലാസിക് ഡാന്‍സ് കുട്ടിക്കാലം മുതലേ നടി പഠിച്ചിരുന്നു. പതിനാറാമത്തെ വയസ്സില്‍ തിരുവനന്തപുരത്ത് ഒരു പരിപാടി അവതരിപ്പിച്ചപ്പോള്‍, അതിലൂടെ ഒരു ടെലിവിഷന്‍ ചാനലിലെ മോണിംഗ് ടോക്ക് എന്ന ഷോയിലേക്ക് ക്ഷണം ലഭിച്ചു. അതുവഴി സിനിമാരംഗത്തിലേക്കുളള വാതില്‍ നടിക്ക് മുന്നില്‍ തുറക്കുകയും ചെയ്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തങ്കലാന്‍'റിലീസിന് ഇനി രണ്ടു നാളുകള്‍, പ്രതീക്ഷയോടെ ആരാധകര്‍