ഇത്തിരി സമയം കിട്ടിയാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ആളാണ് സുരാജ് വെഞ്ഞാറമൂട്. ഈ ഓണം ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടുകാര്‍ക്കൊപ്പം നടന്‍ ആഘോഷിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിച്ച സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ കുടുംബത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.
സുരാജിന്റെ ഭാര്യയുടെ പേര് സുപ്രിയ എന്നാണ്.
2005ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ വച്ചാണ് സൂരജ് സുപ്രിയയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്: കാശിനാഥന്‍, വാസുദേവ്, ഹൃദ്യ. മകന്‍ കാശിനാഥന്‍ അണ്ണന്‍ തമ്പി, തേജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.