കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ആയിരം എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് വരെ പരമ്പര സൂപ്പര്‍ഹിറ്റായിരുന്നു. പക്ഷെ പിന്നീട് പഴയത് പോലെയായിരുന്നില്ല കാര്യങ്ങൾ. വിവാദങ്ങളും കേസുകളുമായി ഷോയും താരങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. ഏറ്റവുമൊടുവില്‍ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ നടന്‍ ബിജു സോപാനത്തിനും എസ്. പി ശ്രീകുമാറിനുമെതിരെ നായിക നടി പരാതി നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഈ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്.
ഇതിനിടയില്‍ പരമ്പരയുടെ എഴുത്തുകാരനായ സുരേഷ് ബാബു ഇതിനെ കുറിച്ച് സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേമാവുകയാണ്. മുടിയനായി അഭിനയിച്ച റിഷി പരമ്പരയില്‍ നിന്നും മാറി നിന്നതിനെ പറ്റിയും തിരിച്ച് വരവിനെ കുറിച്ചുമൊക്കെ വണ്‍ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് സുരേഷ് ബാബു.
'ബിഗ് ബോസിലേക്ക് പോകുന്നതിന് വേണ്ടി ഏഷ്യാനെറ്റുമായിട്ടുള്ള കോണ്‍ട്രാക്ടാണ് മുടിയന് പ്രശ്‌നമായത്. അത് തീരാതെ മറ്റ് ഷോ കളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലായിരുന്നു. മുടിയനും തിരിച്ച് വരാന്‍ സാധിക്കണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. അവന് പറയാനും ചാനലിന് കേള്‍ക്കാനും സാധിക്കുകയാണെങ്കില്‍ അത് ചിലപ്പോള്‍ തിരിച്ച് വരാന്‍ സാധ്യമാകും. പ്രേക്ഷകരെ പോലെ മാറി നിന്ന് നോക്കുമ്പോള്‍ അവനും വരാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്', കണ്ണൻ പറയുന്നു.