Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നെ ആരും സപ്പോർട്ട് ചെയ്യുന്നില്ല, എന്റെ കാര്യത്തില്‍ ബോളിവുഡ് മൗനത്തിലാണ്: സല്‍മാന്‍ ഖാന്‍

തന്നെ ബോളിവുഡ് സപ്പോർട്ട് ചെയ്യുന്നില്ലെന്ന് സൽമാൻ ഖാൻ

Salman Khan

നിഹാരിക കെ.എസ്

, വ്യാഴം, 3 ഏപ്രില്‍ 2025 (12:08 IST)
സല്‍മാന്‍ ഖാന്‍ ചിത്രം ‘സിക്കന്ദര്‍’ ദയനീയ പരാജയത്തിലേക്ക് നീങ്ങുകയാണ്. ഏറെ ഹൈപ്പോടെ തിയേറ്ററിൽ എത്തിയ ചിത്രത്തിനും രക്ഷയില്ല. . ഫ്രീ ടിക്കറ്റ് നല്‍കിയിട്ടും തിയേറ്ററുകളില്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തുന്നില്ല. മാര്‍ച്ച് 30ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഷോകള്‍ രണ്ടാം ദിവസം തന്നെ റദ്ദാക്കുകയും ചെയ്തിരുന്നു. എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ രശ്‌മിക മന്ദന ആണ് നായിക.
 
സിനിമയുടെ പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. ബോളിവുഡില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് സല്‍മാന്‍ എത്തിയിരിക്കുന്നത്. മറ്റുള്ള താരങ്ങളുടെ സിനിമ താന്‍ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാല്‍ തന്റെ സിനിമയെ കുറിച്ച് ബോളിവുഡ് മുഴുവന്‍ മൗനത്തിലാണ്. മറ്റുള്ളവര്‍ ചിന്തിക്കുന്നത് തനിക്ക് പിന്തുണയുടെ ആവശ്യം ഇല്ലെന്നാണ്. എന്നാല്‍ അത് അങ്ങനെയല്ല. ഞാനും പിന്തുണ അര്‍ഹിക്കുന്നു എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. 
 
അതേസമയം, സല്‍മാന്‍ ഖാന്‍ ചിത്രത്തെ പിന്തള്ളി മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ‘എമ്പുരാന്‍’ ആണ് കളക്ഷന്‍ റെക്കോര്‍ഡില്‍ മുന്നില്‍ എത്തിയിരിക്കുന്നത്. മുംബൈയില്‍ അടക്കം സിക്കന്ദറിനേക്കാള്‍ എമ്പുരാനിലാണ് പ്രേക്ഷകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. മുംബൈയിലെ നാല് മള്‍ട്ടിപ്ലക്‌സുകളില്‍ സിക്കന്ദറിന് പകരം എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായികാ-നായകന്‍ താരം നന്ദു ആനന്ദ് വിവാഹിതനായി