Suresh Gopi against Empuraan: 'എല്ലാം ബിസിനസ്, ജനങ്ങളെ ഇളക്കിവിട്ട് കാശുണ്ടാക്കുന്നു': സുരേഷ് ഗോപി
എന്താണ് വിവാദം ? ആരാണ് വിവാദം ഉണ്ടാക്കിയത് ?
Suresh Gopi: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി. എമ്പുരാനുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന തരത്തിലാണ് സുരേഷ് ഗോപി വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചത്.
' എന്താണ് വിവാദം ? ആരാണ് വിവാദം ഉണ്ടാക്കിയത് ? എല്ലാം ബിസിനസാണ്. ജനങ്ങളുടെ വികാരം ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അത്രയേ ഉള്ളൂ,' സുരേഷ് ഗോപി പറഞ്ഞു.
അതേസമയം എമ്പുരാനിലെ വിവാദ ഭാഗങ്ങളില്‍ മാറ്റം വരുത്തിയത് മറ്റു സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. എമ്പുരാന്‍ ടീം തന്നെയാണ് മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നോ സെന്‍സര്‍ ബോര്‍ഡില്‍ നിന്നോ അത്തരം ആവശ്യങ്ങള്‍ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.