Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയുടെ ജീവിതം നശിപ്പിച്ചു, എല്ലാത്തിനും കാരണം അച്ഛൻ: കനക

കനകയുടെ വെളിപ്പെടുത്തൽ

അമ്മയുടെ ജീവിതം നശിപ്പിച്ചു, എല്ലാത്തിനും കാരണം അച്ഛൻ: കനക
, ഞായര്‍, 6 മെയ് 2018 (13:18 IST)
മലയാളത്തിൽ ഒരു കാലത്ത് മിന്നിത്തിളങ്ങിയ നടിയായിരുന്നു കനക. എന്നാൽ, പിന്നീട് അവസരങ്ങളെല്ലാം കുറഞ്ഞതോടെ താരത്തിന് സിനിമയെന്ന മോഹം അവസാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് സിനിമയിൽ നിന്നും താൻ ഒഴിവായതെന്ന് കനക പറയുന്നു. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കനക തന്റെ കുടുംബജീവിതത്തിലെ ദുരനുഭവങ്ങൾ പങ്കു വച്ചത്.
 
സ്വന്തം പിതാവ് താൻ മരിച്ചു എന്നു വരെ അദ്ദേഹം പ്രചരിപ്പിച്ചതായി നടി പറയുന്നു. തനിക്ക് മാനസിക രോഗമുണ്ടെന്ന വാർത്ത പരത്തിയതും സ്വന്തം അച്ഛൻ ദേവദാസ് ആണെന്നാണ് നടി പറയുന്നത്. താൻ മയക്കുമരുന്നിനും അടിമയാണെന്നു കുപ്രചാരണം നടത്തി. അമ്മ മോശം സ്ത്രീയാണെന്നും പറഞ്ഞു. 
 
താലി കെട്ടിയ പെണ്ണിനെ മോശക്കാരിയാക്കിയ വ്യക്തി സ്വന്തം മകളെ മനോരോഗിയാക്കിയതിൽ അത്ഭുതമില്ല.   അമ്മയോടു തനിക്കു വല്ലാത്ത അടുപ്പമായിരുന്നു. ഇപ്പോഴും സഹനടിയായും നായകന്റെ അമ്മയായും ചേച്ചിയായും തനിക്കു വേഷം ലഭിക്കും. എന്നാൽ താൽപര്യമില്ലെന്ന് കനക പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

5 ദിവസം കൊണ്ട് 6 കോടി, ജനമനസ്സ് കീഴടക്കി മമ്മൂട്ടിയുടെ അങ്കിൾ!