Webdunia - Bharat's app for daily news and videos

Install App

'എ' പടം എന്നാല്‍ ആണുങ്ങള്‍ക്ക് മാത്രം കാണാന്‍ ഉള്ളത് അല്ലല്ലോ: സ്വാസിക

ഗ്ലാമര്‍ റോളില്‍ എത്തുമ്പോള്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്നൊന്നും ചിന്തിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (08:36 IST)
സ്വാസിക വളരെ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം. വളരെ ഗ്ലാമറസായാണ് താരം ചിത്രത്തില്‍ അഭിനയിച്ചത്. അഡല്‍ട്ട് ഓണ്‍ലി സര്‍ട്ടിഫിക്കറ്റാണ് ചതുരത്തിന് ലഭിച്ചത്. ഈ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും പ്രേക്ഷകരില്‍ നിന്ന് ലഭിച്ച അഭിപ്രായത്തെ കുറിച്ചും മനസ്സുതുറക്കുകയാണ് സ്വാസിക ഇപ്പോള്‍.
 
ഗ്ലാമര്‍ റോളില്‍ എത്തുമ്പോള്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്നൊന്നും ചിന്തിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. എന്തു കാര്യം ചെയ്യുമ്പോഴും അതു നന്നായി വരുമെന്നാണല്ലോ പ്രതീക്ഷിക്കുക. സംവിധായകരായ ജോഷി സാറും ജയരാജ് സാറുമൊക്കെ ചതുരം സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞു. എന്നാല്‍, സിനിമയുടെ ട്രെയിലര്‍ വന്നപ്പോള്‍ ചിലര്‍ വിമര്‍ശനവുമായി വന്നിരുന്നു. 'എ' എന്നാല്‍ ആണുങ്ങള്‍ എന്നല്ല, 'അഡല്‍ട്ട്സ് ഒണ്‍ലി' എന്നാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള ആര്‍ക്കും കാണാം. അല്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ലെന്നും സ്വാസിക പറഞ്ഞു.
 
ഇപ്പോഴും പലരുടെയും വിചാരം 'എ' സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതൊരു സോഫ്റ്റ് പോണ്‍ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമര്‍ശിക്കുന്നത് നന്നായിരിക്കുമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. ചതുരം ഉടന്‍ തന്നെ ഒ.ടി.ടി. പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സരിന്‍ പോയാല്‍ പ്രാണിപോയതുപോലെയെന്ന് കെ സുധാകരന്‍

റഷ്യക്കാര്‍ക്ക് പ്രിയം ഇന്ത്യന്‍ സിനിമകളോടെന്ന് പുടിന്‍

അമിത പലിശ നാല് എന്‍ബിഎഫ്‌സികള്‍ക്ക് വിലക്ക്

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; പത്തുപേര്‍ക്ക് പരിക്ക്

നീക്കങ്ങള്‍ സൂക്ഷിച്ചുവേണം, വോട്ട് ബാങ്കില്‍ വിള്ളല്‍ വരുത്താന്‍ ശേഷിയുണ്ട്; സരിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ കെപിസിസി വിലയിരുത്തല്‍

അടുത്ത ലേഖനം
Show comments