Webdunia - Bharat's app for daily news and videos

Install App

സീരിയൽ നടിയായിരുന്ന സുരഭി ലക്ഷ്മി ടൊവിനോയുടെ നായികയായി: സ്വാസിക

നിഹാരിക കെ എസ്
വെള്ളി, 15 നവം‌ബര്‍ 2024 (14:22 IST)
സിനിമാ മേഖലയിൽ മാറ്റങ്ങൾ വരണമെന്ന് പറയുന്നവർ പോലും മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെന്ന് നടി സ്വാസിക. താനടക്കമുള്ള നടിമാർക്ക്  ഏത് കഥാപാത്രങ്ങൾ തരണമെന്ന് സംവിധായകന്മാരും നിർമാതാക്കളുമാണ് തീരുമാനിക്കേണ്ടതെന്നും ഇവരൊക്കെ മാറ്റങ്ങൾ വരുന്നു വരുന്നു എന്ന് പറയുക മാത്രമാണ് ചെയ്യുന്നത് എന്നും സ്വാസിക ആരോപിച്ചു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
 
തന്നെ പോലെയുള്ള താരങ്ങളെ മലയാളത്തിലെ മുൻനിര നടന്മാരുടെ നായികയായി സങ്കൽപ്പിക്കാൻ ചില സംവിധായകന്മാർക്ക് കഴിയുന്നില്ലെന്നും സ്വാസിക പറഞ്ഞു. എന്നെ പോലുള്ള നടിമാർ പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികമാരായി എത്തുന്നത് അവർക്ക് സങ്കൽപ്പിക്കാൻ കഴിയില്ലായിരിക്കാം. സൈഡ് കാരക്ടർ ചെയ്യുന്നതുകൊണ്ട് ജീവിതകാലം മുഴുവൻ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതാകും നല്ലതെന്നായിരിക്കും അവർ ചിന്തിക്കുന്നതെന്നാണ് സ്വാസികയുടെ പരാതി.
 
'സീരിയൽ നടിയായിരുന്ന സുരഭി ലക്ഷ്മി ടൊവിനോയുടെ നായികയായി വന്നു. അതുപോലെ നല്ല കഥാപാത്രങ്ങൾ നൽകാൻ സംവിധായകന്മാർ തയാറാകണം. ഞങ്ങൾക്ക് ഏത് കഥാപാത്രങ്ങൾ തരണമെന്ന് സംവിധായകന്മാരും നിർമാതാക്കളുമാണ് തീരുമാനിക്കേണ്ടത്. ഇവരൊക്കെ മാറ്റങ്ങൾ വരുന്നു വരുന്നു എന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. സ്വാസിക എപ്പോഴും ചേച്ചിയോ അനിയത്തിയോ ആയി മാത്രം വന്നാൽ മതിയെന്ന് അവരങ്ങ് ഉറപ്പിക്കുകയാണ്. അത് എന്തുകൊണ്ടാണ് എന്ന ചോ​ദ്യത്തിന് ഉത്തരമില്ല. പക്ഷേ ചിലർ നമ്മളെ വിശ്വസിച്ച് നല്ല കഥാപാത്രങ്ങൾ തരും. അതും സ്ഥിരമായില്ല', സ്വാസിക പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അടുത്ത ലേഖനം
Show comments