Select Your Language

Notifications

webdunia
webdunia
webdunia
webdunia

Swasika: എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍: സ്വാസിക

Swasika: എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍: സ്വാസിക

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 ജനുവരി 2024 (15:48 IST)
എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് നടി സ്വാസിക. വിവാഹം എന്തായാലും കഴിക്കണമല്ലോ, എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര നിര്‍ബന്ധമാണ്. കൂടെ ഒരാള്‍ വേണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. എന്നാല്‍ എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും വിവാഹം എന്ന് കേള്‍ക്കുമ്പോഴേക്കും ടെന്‍ഷനാണ്. ഞാന്‍ അങ്ങനെയല്ല, എത്രയും വേഗം വിവാഹം നടക്കണമെന്നാണ് എന്റെ ആഗ്രഹം- സ്വാസിക പറഞ്ഞു. 
അതേസമയം ലിവിങ് ടുഗദറിനോട് താല്പര്യം ഇല്ലെന്നും അച്ഛനും അമ്മയും വിവാഹം കഴിച്ചത് പോലെ ട്രഡീഷണലായി വിവാഹം കഴിക്കാനാണ് ആഗ്രഹം എന്നും സ്വാസിക പറഞ്ഞു. അയാളും ഞാനും എന്ന് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് സ്വാസിക എത്തുന്നത്. ചാനല്‍ അവതാരികയായും ടെലിവിഷന്‍ പരമ്പരകളിലൂടെയും നര്‍ത്തകിയുമായും എല്ലാം താരം തിളങ്ങിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളക്കര കീഴടക്കിയോ 'ക്യാപ്റ്റന്‍ മില്ലര്‍'? ആദ്യദിനം നേടിയ കളക്ഷന്‍