Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണം, കാമവും രതിയും സ്ത്രീകള്‍ക്കും ഉണ്ട്: സ്വാസിക

സിനിമയിലേക്ക് വന്ന കാലഘട്ടത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കില്ല, ഷോര്‍ട്‌സ് ഇടില്ല, ലിപ് ലോക്ക് ചെയ്യില്ല എന്നൊക്കെ ഞാനും പറഞ്ഞിരുന്നു

Swasika bold Statement about intimate scenes
, ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (12:43 IST)
തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആണെങ്കിലും അഭിമുഖങ്ങളില്‍ ആണെങ്കിലും വളരെ ബോള്‍ഡ് ആയി തുറന്നുപറയുന്ന നടിയാണ് സ്വാസിക. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രമാണ് സ്വാസികയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്നത്. ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 
 
ചതുരം സിനിമയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് സ്വാസിക ഇപ്പോള്‍. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചതിനെ കുറിച്ചും സ്വാസിക തുറന്നുപറയുന്നു. 
 
സിനിമയിലേക്ക് വന്ന കാലഘട്ടത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കില്ല, ഷോര്‍ട്‌സ് ഇടില്ല, ലിപ് ലോക്ക് ചെയ്യില്ല എന്നൊക്കെ ഞാനും പറഞ്ഞിരുന്നു. പക്ഷേ ഇവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതും മനസ്സിലാക്കുന്നതും. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ താരങ്ങള്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. നല്ല കഥാപാത്രങ്ങള്‍ എപ്പോഴും വ്യത്യസ്തത ഉള്‍ക്കൊള്ളുന്നവ തന്നെയായിരിക്കുമെന്നും സ്വാസിക പറഞ്ഞു. 
 
ഇത്തരം സീനുകളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത്. സ്ത്രീകള്‍ക്ക് കാമവും രതിയും ഒന്നും ഇല്ലെന്നാണ് കരുതുന്നതെങ്കില്‍ അത് തെറ്റാണ്. പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും ഇതൊക്കെ ഉണ്ട്. ഇതിനെയൊക്കെ ഒരു എന്റര്‍ടെയ്ന്‍മെന്റിന്റെ ഭാഗമായി കാണാതെ വ്യക്തിപരമായി ചിന്തിക്കുന്നതാണ് പ്രശ്‌നം- സ്വാസിക കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോളമന്റെ തേനീച്ചകള്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു