Webdunia - Bharat's app for daily news and videos

Install App

Swasika Wedding: നടി സ്വാസിക വിവാഹിതയായി, മനഃപൂര്‍വം വിവാഹതിയതി മാറ്റിപ്പറഞ്ഞതെന്ന് താരം! കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 25 ജനുവരി 2024 (11:42 IST)
swasika
Swasika Wedding: സിനിമ- സീരിയല്‍ നടി സ്വാസിക വിവാഹിതയായി. സീരിയല്‍ നടന്‍ പ്രേം ജേക്കബ് ആണ് വരന്‍. സ്വാസിക തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. നേരത്തേ താനാണ് അങ്ങോട്ട് പ്രപ്പോസ് ചെയ്തതെന്ന് സ്വാസിക പറഞ്ഞിരുന്നു. മനം പോലെ മാംഗല്യം എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് സ്വാസികയും ജേക്കബും പ്രണയത്തിലാകുന്നത്. ജനുവരി 26നാണ് വിവാഹമെന്നായിരുന്നു സ്വാസിക നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ മനഃപൂര്‍വം വിവാഹതിയതി മാറ്റിപ്പറഞ്ഞതെന്ന് താരം വ്യക്തമാക്കി. 
 
താനും ഭര്‍ത്താവ് പ്രേം ജേക്കബും എല്ലാവര്‍ക്കും സര്‍പ്രൈസ് തരാന്‍ വേണ്ടിയാണ് ഇങ്ങനെ വിവാഹതിയതി മാറ്റിപ്പറഞ്ഞതെന്നാണ് താരം പറയുന്നത്. വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. വിവാഹം വളരെ ലളിതമായി നടത്താനായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ആഘോഷങ്ങളോട് താല്‍പര്യമില്ല. ഏറ്റവും വേണ്ടപ്പെട്ട നൂറോളം പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. അതുകൊണ്ടാണ് വിവാഹ തീയതി മറച്ചുവെച്ചത്. ഒരു സീരിയലില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചത്. വിവാഹ ശേഷം ഒരുമിച്ച് കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു- സ്വാസിക പറഞ്ഞു. സുരേഷ് ഗോപി, ദിലീപ്, അനുശ്രീ, ശ്വേതാ മേനോന്‍, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments