‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, സീറ്റിന് തുമ്പത്തിരുന്നു കാണേണ്ട സിനിമ - ലിജോ ജോസ് പെല്ലിശേരി
‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, സീറ്റിന് തുമ്പത്തിരുന്നു കാണേണ്ട സിനിമ - ലിജോ ജോസ് പെല്ലിശേരി
ടിനു പാപ്പച്ചന്‍ അണിയിച്ചൊരുക്കിയ സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ തീയേറ്ററുകളില്‍ വിജയകരമായി മുന്നേറവെ ചിത്രത്തിനെയും സംവിധായകനെയും അഭിനന്ദിച്ച് ലിജോ ജോസ് പെല്ലിശേരി.
തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ലിജോ ജോസ് പെല്ലിശേരി തന്റെ അസോസിയേറ്റ് ഡയറക്‍ടറായിരുന്ന ടിനു പാപ്പച്ചന്‍ ഒരുക്കിയ സിനിമയെ അഭിനന്ദിച്ചത്.
“ അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സീറ്റിന് തുമ്പത്തിരുന്നു കാണേണ്ട സിനിമ. അഭിനന്ദനങ്ങള്‍ ടിനു പാപ്പച്ചാ.. പ്രിയ ശിഷ്യാ അഭിനന്ദനങ്ങള്‍ ” - എന്നായിരുന്നു ലിജോ ജോസ് തന്റെ ഫേസ്‌ബുക്ക് പേജില്‍ കുറിച്ചത്.
ലിജോ ജോസ് പെല്ലിശേരിയുടെ തന്നെ മുന്‍ ചിത്രമായ അങ്കമാലി ഡയറീസിലെ നായകനായ ആന്റണി വര്‍ഗ്ഗീസാണ് സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് അണിയറക്കാരോടൊപ്പം ലിജോയും എത്തിയിരുന്നു.