Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വയംഭോഗം സിനിമയില്‍ ലൈവായി ചെയ്തു,ട്രെയിലര്‍ കണ്ടാല്‍ മനസ്സിലാകും, മനസ്സ് തുറന്ന് നടന്‍ മണികണ്ഠന്‍ ആചാരി

സ്വയംഭോഗം സിനിമയില്‍ ലൈവായി ചെയ്തു,ട്രെയിലര്‍ കണ്ടാല്‍ മനസ്സിലാകും, മനസ്സ് തുറന്ന് നടന്‍ മണികണ്ഠന്‍ ആചാരി

കെ ആര്‍ അനൂപ്

, വ്യാഴം, 28 മാര്‍ച്ച് 2024 (16:32 IST)
മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ നടന്‍ മണികണ്ഠന്‍ ആചാരിക്ക് ആയിട്ടുണ്ട്.'ഴ'സിനിമയില്‍ സ്വയംഭോഗം ചെയ്യുന്ന സീനില്‍ അഭിനയിക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് മണികണ്ഠന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
 
ഇങ്ങനെ ഒരു സീന്‍ ചെയ്താല്‍ ശ്രദ്ധിക്കപ്പെടും. അല്ലെങ്കില്‍ നാഷണല്‍ ലെവല്‍ സംസാരിക്കപ്പെടും, ഇന്നേ വരെ ഒരു നടനും ചെയ്തിട്ടില്ല, അതുകൊണ്ട് ഞാന്‍ ഒരു സ്വയംഭോഗം സീന്‍ ചെയ്തേക്കാം എന്ന് വിചാരിച്ചിട്ട് ചെയ്തതല്ലെന്ന് നടന്‍ പറയുന്നു. ഇങ്ങനെ ഒരു രംഗത്തില്‍ അഭിനയിക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് നടന്‍ തന്നെ തുറന്നുപറയുന്നുണ്ട്.
 
മണികണ്ഠന്റെ വാക്കുകളിലേക്ക്
 
'അടുത്തിടെ താന്‍ 'ഴ' എന്ന് പറയുന്ന ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അത് ഇപ്പോള്‍ ഫെസ്റ്റിവലിന് ഒക്കെ പോകുന്നുണ്ട്. ഗിരീഷ് പിസി പാലം എന്ന് പറയുന്ന നാടകപ്രവര്‍ത്തകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആ ചിത്രത്തിന്റെ ട്രെയിലര്‍ ഇറക്കിയിരുന്നു. അത് കണ്ടിട്ട് തന്റെ നാടക ഗുരു തനിക്ക് ഒരു കത്തെഴുതി.
 
ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും ചെയ്തിട്ടില്ലാത്ത ഒരു രംഗം നീ ഇതില്‍ ചെയ്തിട്ടുണ്ട്. അതിനുള്ള ധൈര്യം നിനക്ക് കിട്ടിയത് നീ ചെളിയില്‍ ചിവിട്ടി നില്‍ക്കുന്നത് കൊണ്ടാണ്. ആ ചെളി നിന്റെ വളമാണ്. മറക്കാതിരിക്കുക എന്നായിരുന്നു കത്തിലുണ്ടായിരുന്നതെന്ന് നടന്‍ പറയുന്നു. ആ രംഗം എന്ന് പറയുന്നത് വേറെ ഒന്നുമല്ല, ഈ സിനിമയിലെ കഥാപാത്രം സൈക്കോ ആയിട്ടുള്ള ഒരാളാണ്. അയാള്‍ രാത്രി ഉറക്കം കിട്ടാത്ത ആളാണ്. അങ്ങനെയുള്ള ക്രിസ്റ്റി എന്ന് പറയുന്നയാള്‍ സ്വയംഭോഗം ചെയ്യുന്നതാണ് ആ സീന്‍. 
 
അത് ലൈവ് ആയിട്ട് ട്രെയിലറില്‍ കാണിക്കുന്നുണ്ട്. അത് ആ സിനിമ ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു സീന്‍ ചെയ്താല്‍ അത് ശ്രദ്ധിക്കപ്പെടും, അല്ലെങ്കില്‍ നാഷണല്‍ ലെവലില്‍ സംസാരിക്കപ്പെടും, ഇന്നേ വരെ ഒരു നടനും ചെയ്തിട്ടില്ല, അതുകൊണ്ട് ഞാന്‍ ഒരു സ്വയംഭോഗം സീന്‍ ചെയ്തേക്കാം എന്ന് വിചാരിച്ചിട്ട് ചെയ്തതല്ല. ആ കഥയ്ക്ക് ഇത് അത്യാവശ്യമാണ്. അയാളുടെ മനസിനകത്തെ ഡിപ്രഷന്‍ എത്രത്തോളമാണ് എന്ന് കാണിക്കുന്നതാണ്. അതിന്റെ തൊട്ടടുത്ത് കൂട്ടുകാരന്‍ പേടിച്ച് കിടക്കുന്നുണ്ട്. അത് ആ ട്രെയിലര്‍ കണ്ടാല്‍ മനസിലാകും. പണി എടുത്താല്‍ റിസള്‍ട്ട് ഉണ്ടാകുമെന്ന് തനിക്ക് മനസിലാകുന്നുണ്ട്',-മണികഠ്ന്‍ ആചാരി അഭിമുഖത്തിനിടെ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Aadujeevitham Film Review: സ്‌ക്രീനില്‍ കണ്ടത് പൃഥ്വിരാജിനെയല്ല, നജീബിനെ തന്നെ; പ്രേക്ഷകരുടെ നെഞ്ചില്‍ നീറ്റലായി ബ്ലെസിയുടെ 'ആടുജീവിതം'