Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണ് തന്‍വിയുടെ സഹോദരന്‍,കൂളസ്റ്റ് ബ്രദറിന് പിറന്നാള്‍ ആശംസകളുമായി നടി

sangeeth ram tanvi ram Happiest birthday

കെ ആര്‍ അനൂപ്

, വെള്ളി, 29 ഡിസം‌ബര്‍ 2023 (15:21 IST)
ചില താരങ്ങളെ ഓര്‍ത്തുവയ്ക്കാന്‍ ഒരൊറ്റ സിനിമ മതി. മലയാളികളുടെ പ്രിയപ്പെട്ട നടി തന്‍വി കരിയര്‍ തുടങ്ങിയത് അത്തരത്തില്‍ ഒരു ചിത്രത്തിലൂടെയാണ്. അമ്പിളി എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ തന്‍വിക്ക് 2023 നല്ലത് സമ്മാനിച്ചു. 2018 അടക്കം തന്‍വിയുടെ മിക്ക ചിത്രങ്ങളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ നടി മറന്നില്ല. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്','കുമാരി' എല്ലാം നടിയുടെ കരിയര്‍ ബെസ്റ്റ് തന്നെയാണ്. ഇപ്പോഴിതാ സഹോദരന്റെ ജന്മദിനം ആഘോഷിക്കുകയാണ് തന്‍വി.
 
തന്റെ കൂളസ്റ്റ് ബ്രദറായ സംഗീതിന് പിറന്നാള്‍ ആശംസകള്‍ തന്‍വി നേര്‍ന്നു. കുട്ടിക്കാലം മുതല്‍ ഒന്നിച്ചുള്ളപ്പോള്‍ ഒക്കെ പകര്‍ത്തിയ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസ.
 
തന്റെ കരുത്ത് തന്റെ കുടുംബം ആണെന്ന് തന്‍വി പറഞ്ഞിട്ടുണ്ട്. എല്ലാകാര്യത്തിനും പിന്തുണ നല്‍ക്കുന്നവരാണ്, എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നവരാണ് എന്റെ കുടുംബമെന്നും തന്‍വി പറയാറുണ്ട്.
 
 തനിക്ക് ടൂവീലറും ഫോര്‍വീലറും ഓടിക്കാന്‍ അറിയുന്നതിന് പിന്നില്‍ ചേട്ടനും അച്ഛനും ആണെന്ന് ഒരു അഭിമുഖത്തിനിടെ തന്‍വി പറഞ്ഞിരുന്നു.
 
മലബാറിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു മലയാള സിനിമ കൂടി ഒരുങ്ങുകയാണ്. സൈജുകുറുപ്പിനെ നായകനാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അഭിലാഷം'എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ തന്‍വിയാണ് നായിക
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നേര്' കോപ്പിയടിച്ചതോ ? സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍!