Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സത്യഭാമടീച്ചറേ... ശ്രീക്രൃഷ്ണ ഭഗവാന്‍ കാക്കകറുമ്പനായിരുന്നു'; കുറിപ്പുമായി സംവിധായകന്‍ വിനയന്‍

'Teacher Satyabhama Lord Krishna was a black'; Director Vinayan with a note

കെ ആര്‍ അനൂപ്

, വ്യാഴം, 21 മാര്‍ച്ച് 2024 (17:23 IST)
നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപപരമായ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ വിനയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുന്നു. നിറത്തിന്റെ പേരില്‍ ആര്‍എല്‍വിയെ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറയുന്നു. വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഓര്‍ത്തു പോകുന്നുവെന്നും വിനയന്‍ കുറിച്ചു. 
 
വിനയന്റെ വാക്കുകളിലേക്ക്
 
കലാഭവന്‍മണിയുടെ അനുജന്‍ R L V രാമക്രൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തിയാണ്
ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടന്‍കില്‍ അതു പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്. ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോള്‍ പുറകിലത്തെ ചുവരില്‍ ഭഗവാന്‍ ശ്രീക്രൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു..സത്യഭാമട്ടീച്ചറേ... ശ്രീക്രൃഷ്ണ ഭഗവാന്‍ കാക്കകറുമ്പന്‍ ആയിരുന്നു.. കാര്‍മുകില്‍ വര്‍ണ്ണന്റെ സൗന്ദര്യത്തേ പാടി പുകഴ്ത്തുന്ന എത്രയോ കൃതികള്‍ ടീച്ചര്‍ തന്നെ വായിച്ചിട്ടുണ്ടാകും..അസുരന്മാരെ മോഹിപ്പിച്ച് കീഴ്‌പ്പെടത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്.. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ.. പിന്നെ ഈ പറയുന്നതില്‍ എന്ത് ന്യായമാണ്..അപ്പോള്‍ ഇതില്‍ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്..ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഇവിടെ ഓര്‍ത്തു പോകുന്നു.. രാമകൃഷ്ണന്‍ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടര്‍ച്ചയേ വളരെ വേദനയോടെ ആണ് ഞാന്‍ കാണുന്നത്.. 
 
നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇവനെ ഒക്കെ കണ്ടാല്‍ അരോചകമാണ് പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ.. തനിക്കോ തന്റെ മക്കള്‍ക്കോ ജനിക്കുന്ന കുട്ടികള്‍ വിരൂപനോ, വികലാംഗനോ ആയാല്‍ ഒരാള്‍ക്ക് ഇതുപോലെ പറയാന്‍ പറ്റുമോ?
 
  പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാന്‍ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷന്‍ ബോയിയോട് - ചേട്ടാ ദൈവം നമ്മളെ സ്രഷ്ടിച്ചപ്പോള്‍ ഒന്നു മാറി ചിന്തിച്ചിരുന്നെന്‍കില്‍ ചേട്ടന്‍ എന്നെപ്പോലെ കുള്ളനും ഞാന്‍ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ-എന്ന് നിറഞ്ഞ കണ്ണുകളോടെ
 ഒരു കൊച്ചു മനുഷ്യന്‍ പറഞ്ഞപ്പോള്‍ അവനെ വാരി എടത്ത് പഛാത്താപത്തോടെ അവന്റെ അടുത്ത് നുറു സോറി പറഞ്ഞ പ്രൊഡക്ഷന്‍ ബോയിയെ ഞാനോര്‍ക്കുന്നൂ.. ആ പ്രൊഡക്ഷന്‍ ബോയിയുടെ മനസ്സിന്റെ വലുപ്പമെന്‍കിലും.. ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക് ഉണ്ടാകട്ടെ എന്നാംശം സിക്കുന്നു..അതല്ലന്‍കില്‍ സാസ്‌കാരിക കേരളത്തിന് ഒരപമാനമായിരിക്കും..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ഇവര് പറയുന്നത്?ഈ പോസ്റ്റ് ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം, കുറിപ്പുമായി നടി സ്‌നേഹ ശ്രീകുമാര്‍