Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലോ?'മാളികപ്പുറം' ടീമിന്റെ പുതിയ സിനിമയിലെ നായകനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ !

Malikapuram Team Malikappuram mohanlal

കെ ആര്‍ അനൂപ്

, വെള്ളി, 5 ജനുവരി 2024 (09:22 IST)
പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിച്ച മലയാള ചിത്രമായിരുന്നു മാളികപ്പുറം (Malikappuram). സിനിമ റിലീസായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇതേ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകന്‍ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഒരിക്കല്‍ കൂടി കൈകോര്‍ക്കുന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍ താരം നായികനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് മോഹന്‍ലാല്‍ തന്നെയാകും എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ലാലിന് നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ എത്തിയതും പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു.മാളികപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവ നന്ദയും (Deva Nanda), ശ്രീപദ് യാനും (Sreepad Yan) ഈ സിനിമയിലും ഉണ്ടാകും. നിര്‍മ്മാതാവായ മുരളി കുന്നുംപുറത്ത് അഭിലാഷ് പിള്ളയുടെ ജന്മദിനത്തില്‍ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ നായക കഥാപാത്രത്തിനെ അവതരിപ്പുന്ന സൂപ്പര്‍ താരത്തിന്റെ പേര് വരുംദിവസങ്ങളില്‍ തന്നെ പ്രഖ്യാപിക്കും. ചിത്രീകരണം ഉടന്‍ ആരംഭിക്കും ഓണത്തിന് റിലീസ് ചെയ്യുന്ന തരത്തില്‍ ആയിരിക്കും ജോലികള്‍ തീര്‍ക്കുക.
 
'എപ്പോഴും നിറഞ്ഞ സ്‌നേഹത്തോടെയും ഹൃദ്യമായ ചിരിയോടെയും വലിയ ഊര്‍ജത്തോടെയും എനിക്ക് കാണാനാകുന്ന എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഈ സന്തോഷകരമായ വേളയില്‍ ഇരട്ടി മധുരം എന്നോണ്ണം എല്ലാവരോടും ഒരു സന്തോഷം ഞാന്‍ പങ്കു വെക്കുന്നു. മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുകയാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ശ്രീ. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വാട്ടര്‍മാന്‍ ഫിലിംസ് എല്‍.എല്‍.പിയുടെ ബാനറില്‍ ഞാനും സ്പീഡ് വിങ് സര്‍വീസസിന്റെ ബാനറില്‍ ശ്രീ 
സനില്‍ കുമാര്‍ ബിയും യും ചേര്‍ന്ന് ഒരുക്കാന്‍ പോകുകയാണ്. ഈ വര്‍ഷം തന്നെ ഞങ്ങളുടെ ആ സ്വപ്ന സിനിമ നിങ്ങളുടെ മുന്‍പിലേക്ക് എത്തും. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്'. -മുരളി കുന്നുംപുറത്ത് എഴുതി.
 
 ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജും, പി ആര്‍ ഓ പ്രതീഷ് ശേഖറുമാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൈന്‍ പ്രശ്‌നക്കാരനോ ? കമലിന്റെ 'വിവേകാനന്ദന്‍ വൈറലാണ്' ടീസര്‍