മരണശേഷം ബാഹുബലിയുടെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ യുദ്ധത്തിന് ചെല്ലുന്നു; ബാഹുബലി എറ്റേര്‍ണല്‍ വാര്‍ അനിമേഷന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്
രാജമൗലിയുടെ ബാഹുബലി യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് ബാഹുബലി എറ്റേര്‍ണല്‍ വാര്‍
ബാഹുബലി യൂണിവേഴ്‌സിലെ ബാഹുബലി എറ്റേര്‍ണല്‍ വാര്‍ അനിമേഷന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. രാജമൗലിയുടെ ബാഹുബലി യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് ബാഹുബലി എറ്റേര്‍ണല്‍ വാര്‍. മരണത്തിനുശേഷം ബാഹുബലിയുടെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ ദേവന്മാരുടെയും അസുരന്മാരുടെ യുദ്ധത്തിന് നടുവില്‍ ചെന്നെത്തുന്നതാണ് ചിത്രത്തിലെ കഥ.
രണ്ട് ഭാഗങ്ങളായാണ് ഇത് റിലീസ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ദി എപ്പിക് ചിത്രത്തിന്റെ തീയേറ്റര്‍ പ്രീമിയറിലായിരുന്നു ബാഹുബലി എറ്റേര്‍ണല്‍ വാറിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചത്.
ബാഹുബലിയുടെ മരണ ശേഷമുള്ള നിയോഗത്തെപ്പറ്റി വിവരിക്കുന്ന രമ്യ കൃഷ്ണന്റെ ശിവകാമിദേവി എന്ന കഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ബാഹുബലിക്കായി ഒരു അസുരനും ദേവേന്ദ്രനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ബാഹുബലി ആനകള്‍ വലിക്കുന്ന രഥത്തിലെത്തുമ്പോഴാണ് ടീസര്‍ അവസാനിക്കുന്നത്.